ചാണ്ഡിഗഢ്: ഹരിയാനയിൽ ഇന്‍റർനെറ്റ് വിലക്ക് നീട്ടി. ഫെബ്രവരി ആറ് വരെയാണ് നീട്ടിയത്. കർഷക പ്രക്ഷോഭം നടക്കുന്ന സോണിപത്, ജോജ്ജർ ജില്ലകളിൽ ഏർപെടുത്തിയ വിലക്കാണ് നീട്ടിയത്. എസ്എംഎസ് സേവനങ്ങളും നിർത്തലാക്കി.
ഹരിയാനയിൽ ഏർപ്പെടുത്തിയ ഇന്‍റർനെറ്റ് വിലക്ക് നീട്ടി
സോണിപത്, ജോജ്ജർ ജില്ലകളിൽ പ്രഖ്യാപിച്ച വിലക്ക് ഫെബ്രവരി ആറ് വരെയാണ് നീട്ടിയത്.
ഹരിയാനയിൽ ഏർപെടുത്തിയ ഇന്‍റർനെറ്റ് വിലക്ക് നീട്ടി
മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ (2 ജി / 3 ജി / 4 ജി / സിഡിഎംഎ / ജിപിആർഎസ്), എസ്എംഎസ് സേവനങ്ങൾ (ബൾക്ക് എസ്എംഎസ് മാത്രം), മൊബൈൽ നെറ്റ്‌വർക്കുകളിൽ നൽകിയിട്ടുള്ള എല്ലാ ഡോംഗിൾ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി ഹരിയാന സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. കർഷക പ്രക്ഷോഭം തടയുന്നതിനായിട്ടാണ് ഹരിയാന സർക്കാരിന്‍റെ ഉത്തരവ്.