കേരളം

kerala

ETV Bharat / bharat

കാള വിഴുങ്ങിയ സ്വര്‍ണത്തിനായി ചാണകത്തില്‍ കണ്ണും നട്ട് കുടുംബം - 40 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കാള ഭക്ഷിച്ചു

ചണ്ഡീഗഡിലെ ഒരു കുടുംബമാണ് 40 ഗ്രാം സ്വര്‍ണത്തിനായി കാത്തിരിക്കുന്നത്

40 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കാള ഭക്ഷിച്ചു

By

Published : Oct 30, 2019, 2:56 PM IST

ചണ്ഡീഗഡ്:കലാനവാലി പ്രദേശത്തെ ആറാം വാർഡിൽ താമസിക്കുന്ന ഒരു സ്ത്രീയുടെ 40 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കാള ഭക്ഷിച്ചു. സംഭവത്തെക്കുറിച്ച് ഭര്‍ത്താവ് ജനകരാജ് പറയുന്നതിങ്ങനെ, ഒക്ടോബർ 19 ന് ഭാര്യയും മരുമകളും സ്വര്‍ണാഭരണങ്ങള്‍ പച്ചക്കറി മുറിക്കുന്ന ഒരു പാത്രത്തിൽ ഇട്ടുവച്ചു. കേടായ പച്ചക്കറികളെ പൊതിഞ്ഞുമാറ്റുന്നതിനിടെ അബദ്ധവശാല്‍ ഇതില്‍ സ്വര്‍ണാഭരണങ്ങളും കുടുങ്ങി. അത് മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്നാണ് വലിച്ചെറിഞ്ഞ പൊതി കാള കഴിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ഇപ്പോള്‍ കാളയെ വീടിനടുത്തുള്ള ഒരു തുറന്ന സ്ഥലത്ത് കെട്ടിയിട്ട് ഭക്ഷണം കൊടുക്കുകയാണ്. ചാണകത്തിൽ നിന്നും സ്വര്‍ണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.

ABOUT THE AUTHOR

...view details