ലാഹോർ: ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫീസ് സയ്യിദിനും ജെയുഡി നേതാക്കൾക്കുമെതിരെ പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. തീവ്രവാദ ധനസഹായം നല്‍കിയതിനാണ് കേസ്. അഞ്ച് നഗരങ്ങളില്‍ രജിസ്റ്റർ ചെയ്ത തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് ഡസനിലധികം കേസുകൾക്ക് പുറമെയാണ് പുതിയ കേസ്. സുരക്ഷ കാരണങ്ങളാല്‍ എല്ലാ കേസുകളും ലാഹോർ തീവ്രവാദ വിരുദ്ധ കോടതികളിലാണ് ചേർത്തിട്ടുള്ളത്. ഗുജ്റൻവാല കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്‍റ് സമർപ്പിച്ച എഫ്ഐആറിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥർ ഹാഫീസ് സയ്യിദിനെയും കൂട്ടരെയും എടിസി ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു.എന്നാല്‍ എഫ്ഐആറില്‍ ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങൾ ഹാഫിസും കൂട്ടരും നിഷേധിച്ചു.ജമാഅത്ത് ഉദ്ദവ നേതക്കാൾക്ക് എതിരെ കുറ്റം ചുമത്തുകയും സാക്ഷി വിസ്താരത്തിനായി കോടതി ഇവരെ ഡിസംബർ 21ന് വിളിപ്പിക്കുകയും ചെയ്തിരുന്നു.
തീവ്രവാദ ധനസഹായം; ഹാഫീസ് സയ്യിദിനെതിരെ വീണ്ടും കേസ് - ഹഫീസ് സയീദ് വാർത്ത
എഫ്‌ഐആറിൽ തങ്ങൾക്കെതിരെ ചുമത്തിയ ആരോപണങ്ങൾ സയ്യിദും കൂട്ടാളികളും നിഷേധിച്ചു.
തീവ്രവാദ വിരുദ്ധ നിയമ പ്രകാരം ജൂലൈ 3നാണ് ജെയുഡി ഉന്നത നേതാക്കൾക്ക് എതിരെ തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങൾ ചുമത്തി കേസുകൾ എടുത്തത്. പഞ്ചാബിലെ അഞ്ച് നഗരങ്ങളിളാണ് കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്‍റ് കേസുകൾ രജിസ്റ്റർ ചെയ്ചിരിക്കുന്നത്. പല സംഘടനകളും ട്രസ്റ്റുകളും വഴി ശേഖരിച്ച തുകയില്‍ നിന്നാണ് ജമാഅത്ത് ഉദ്ദവ തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അൽ അൻഫാൽ ട്രസ്റ്റ്, ദാവത്തുൽ ഇർഷാദ് ട്രസ്റ്റും മുവാസ് ബിൻ ജബൽ ട്രസ്റ്റുമാണ് ധനസഹായം നല്‍കിയത്. ഈ ട്രസ്റ്റുകൾക്ക് ജമാഅത്ത് ഉദ്ദവ സംഘടനയുമായി ബന്ധമുണ്ടെന്ന് വിശദമായ അന്വേഷണത്തില്‍ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്‍റ് കണ്ടെത്തിയിരുന്നു.
ജൂലായ് 17നാണ് പഞ്ചാബ് സിടിഡി തീവ്രവാദ ധനസഹായം നല്‍കിയതിന് ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തത്. ഗുജ്റൻവാലയിലെ എടിസിക്ക് മുന്നില്‍ ഹാജരാക്കിയതിനെ തുടർന്ന് ഹാഫീസിനെ ജുഡീഷ്യല്‍ റിമാൻഡില്‍ ജയിലിലേക്ക് അയച്ചു. നിരോധിത ലക്ഷകർ ഇ തൊയ്ബയുടെ നേതാക്കളാണെന്ന് ആരോപിച്ചാണ് തങ്ങൾക്ക് എതിരെ കേസുകൾ ചുമത്തിയതെന്ന് ജമാഅത്ത് ഉദ്ദവ നേതാക്കൾ ആരോപിക്കുന്നു.