ജയ്‌പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധ്യാപകർചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. പെൺകുട്ടിയെ കോച്ചിംഗ് സെന്റർ ഉടമയും മറ്റ് അധ്യാപകരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് യാദവ്, രാഹുൽ യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധ്യാപകർചേർന്ന് കൂട്ടബലാത്സംഗം ചെയ്തു - അധ്യാപകർ
കുട്ടിയുടെ അശ്ലീല വീഡിയോ പകർത്തുകയും അത് കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും രണ്ട് തവണ ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയതായും പെൺകുട്ടി വെളിപ്പെടുത്തി.
കോച്ചിംഗ് സെന്റർ ഉടമയും മറ്റ് അധ്യാപകരും ചേർന്ന് കുട്ടിയുടെ അശ്ലീല വീഡിയോ പകർത്തുകയും അത് കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി മൊഴി നൽകി. രണ്ട് തവണ ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയതായും പെൺകുട്ടി വെളിപ്പെടുത്തി.
അതേസമയം ഹൈദരാബാദിൽ സമാന സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ. നാല് വർഷമായി വിവാഹ വാഗ്ദാനം നൽകി ജൂനിയർ അഭിഭാഷകയെ പീഡിപ്പിച്ചയാളാണ് പിടിയിലായത്. പട്നയിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 15 കാരിയെ പീഡിപ്പിച്ച ആശുപത്രി ഗാർഡിനെയും അറസ്റ്റ് ചെയ്തു.