കേരളം

kerala

By

Published : Feb 16, 2019, 8:34 PM IST

ETV Bharat / bharat

ഗുജ്ജര്‍ സമുദായത്തിന് സംവരണം: പ്രക്ഷോഭം ഇന്ന് അവസാനിപ്പിക്കും

ഗുജ്ജര്‍ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തി. പ്രക്ഷോഭം അവസാനിപ്പിക്കുമെന്ന് നേതാവ് കിരോരി സിങ് ബൈൻസ്ല.

ഗുജ്ജർ സംവരണ പ്രക്ഷോഭം

സര്‍ക്കാര്‍ അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ദിവസങ്ങളായി തു‍ടർന്നു വന്ന ഗുജ്ജർ സംവരണ പ്രക്ഷോഭം ഇന്ന് അവസാനിപ്പിക്കുമെന്ന് നേതാവ് കിരോരി സിങ് ബൈൻസ്ല.

സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്രെയിൻ തടയൽ അടക്കമുള്ള സമര പരിപാടികളിലൂടെ ഗുജ്ജര്‍ സമുദായം പ്രക്ഷോഭം ശക്തമാക്കിയതോടെ സംവരണ ബിൽ രാജസ്ഥാൻ സർക്കാർ പാസാക്കിയിരുന്നു. എന്നാൽ ബിൽ നിയമക്കുരുക്കിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നും സാങ്കേതിക തടസ്സങ്ങളാൽ ബിൽ യാഥാർത്ഥ്യമാകാതിരിക്കരുതെന്നും ആവശ്യപ്പെട്ട് ഗുജ്ജറുകൾ പ്രക്ഷോഭം തുടരുകയായിരുന്നു.

ഗുജ്ജര്‍ ഉള്‍പ്പെടെ അഞ്ച് സമുദായക്കാരാണ് പ്രക്ഷോഭത്തിനിറങ്ങിയത്. രാജസ്ഥാനിലെ ജനസംഖ്യയുടെ അഞ്ചുശതമാനം മാത്രമുള്ള ഗുജ്ജർ നിലവിൽ ഒബിസി വിഭാഗമാണ്. 2006 മുതലാണ് അഞ്ചുശതമാനം അധികസംവരണം എന്ന ആവശ്യവുമായി ഇവർ പ്രക്ഷോഭം തുടങ്ങിയത്. പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്ന ഗുജ്ജർ സമുദായത്തിന് സംവരണത്തിനായുള്ള നിയമം 2017-ൽ വസുന്ധരരാജെ സർക്കാർ കൊണ്ടുവന്നെങ്കിലും ഹൈക്കോടതി അത്‌ റദ്ദാക്കുകയായിരുന്നു.

50 ശതമാനം സംവരണമെന്ന സുപ്രീംകോടതി നിശ്ചയിച്ച പരിധി കടക്കുന്ന പശ്ചാത്തലത്തിൽ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ നിയമം നടപ്പാക്കാൻ സാധിക്കൂ. ഇതിനായി കേന്ദ്രത്തെ സമീപിക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.



ABOUT THE AUTHOR

...view details