ഗാന്ധിനഗർ: സൂറത്തില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് ഗുജറാത്ത് ഹൈക്കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കോടതി വ്യക്തമാക്കി.
മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ - ഗുജറാത്ത് ഹൈക്കോടതി
ഗുജറാത്ത് ഹൈക്കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.സൂറത്തിലെ ഗോദാദരയില്‍ വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാണാതാവുകയും പിന്നീട് മൃതദേഹം പൂട്ടിയിട്ട കെട്ടിടത്തിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂറത്തിലെ ഗോദാദരയില്‍ വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാണാതാവുകയും പിന്നീട് മൃതദേഹം പൂട്ടിയിട്ട കെട്ടിടത്തിൽ നിന്ന് 2018 ഒക്ടോബർ 16 ന് കണ്ടെത്തുകയുമായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് പ്രതി അനിൽ യാദവ് താമസിച്ചിരുന്നത്. യാദവിനെ ബിഹാറിലെ ബുക്സാർ ജില്ലയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായും പൊലീസ് അറിയിച്ചു.