ഗുജറാത്തിൽ 374 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Ahmedabad
ഇതോടെ സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 5,428 ആയി. സംസ്ഥാനത്ത് ഞായറാഴ്‌ച 28 മരണങ്ങളും റിപ്പോർട്ട് ചെയ്തു
ഗാന്ധിനഗർ:ഗുജറാത്തിൽ പുതിയതായി 374 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 5,428 ആയി. സംസ്ഥാനത്ത് ഇന്ന് 28 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണ സംഖ്യ 290 ആയി. പുതിയ കേസുകളിൽ 274 എണ്ണം അഹമ്മദാബാദിലും 25 കേസുകൾ വീതം സൂറത്തിലും വഡോദരയിലുമാണ്. സംസ്ഥാനത്തെ 12 ജില്ലയിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരിച്ച 28 പേരിൽ 24 പേരും വിഷാദ രോഗം ബാധിച്ചവരാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ജയന്തിരവി പറഞ്ഞു. ഇന്ന് രോഗം ഭേദമായി 146 പേരെ ഡിസ്‌ചാര്‍ജ് ചെയ്തു. ഇതുവരെ 1,042 പേർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു.