കേരളം

kerala

എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

By

Published : Dec 2, 2019, 10:19 AM IST

വെള്ളിയാഴ്‌ച രാത്രിയാണ് അമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

Rajkot rape case latest news minor raped in rajkot news രാജ്‌കോട്ടില്‍ കുട്ടിയെ പീഡിപ്പിച്ചു രാജ്‌കോട്ട് പീഡനം വാര്‍ത്തകള്‍
എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

രാജ്‌കോട്ട്: എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. രാജ്‌കോട്ട് സ്വദേശിയായ ഹര്‍ദേവ് മഷ്‌റുവാണ് സംഭവം നടന്ന് രണ്ടാം ദിവസമായി ഞായറാഴ്‌ച പിടിയിലാകുന്നത്. വെള്ളിയാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായി സംഭവം നടന്നത്. തൊരാളയിലെ പാര്‍ക്കില്‍ കുഞ്ഞിനൊപ്പം ഉറങ്ങുകയായിരുന്ന അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിനെ ഉപദ്രവിച്ച ശേഷം ശനിയാഴ്‌ച രാവിലെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ഹര്‍ദേവ് മഷ്‌റു രക്ഷപ്പെട്ടു. കുട്ടിയെ പരിശോധിച്ച ഡോക്‌ടറാണ് പീഡനം നടന്നിട്ടുണ്ടെന്ന് പൊലീസിനെ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവസ്ഥലത്തിന് സമീപത്തെ സിസിടിവി പരിശോധിച്ച പൊലീസിന് അസാധാരണമായി ഒരാള്‍ ഓടിപ്പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ തെളിവിനെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പൊലീസിന്‍റെ നിഗമനം. അറസ്‌റ്റിലായ ഹര്‍ദേവ് മഷ്‌റുവിന്‍റെ വസ്‌ത്രത്തില്‍ രക്‌തക്കറ പുരണ്ടിട്ടുണ്ട്. വസ്‌ത്രം പൊലീസ് ഫൊറന്‍സിക് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.

തട്ടിക്കൊണ്ടുപോകല്‍, ബലാത്സഗം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം (പോക്‌സോ) തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ കൃത്യമായി തെളിവ് ശേഖരണം നടക്കുമെന്നും, പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും രാജ്‌കോട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ അറിയിച്ചു.

ABOUT THE AUTHOR

...view details