കേരളം

kerala

ETV Bharat / bharat

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രത്തെ അനൂകൂലിച്ച് ബിഹാര്‍ - ധനമന്ത്രി

യോഗത്തിന്‍റെ തുടക്കത്തിൽ തന്നെ കേന്ദ്രത്തിന്‍റെ നിലപാടിനെ ബിഹാർ അംഗീകരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഡൽഹി അടിസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനാണ് ലേഖകൻ കൃഷ്ണാനന്ദ ത്രിപാഠി

GST  Nirmala sitaraman  newdelhi  GST council  finance minister  ന്യൂഡൽഹി  ജിഎസ്‌ടി കൗൺസിൽ  ധനമന്ത്രി  ന്യൂഡൽഹി
ജിഎസ്‌ടി നഷ്‌ടപരിഹാരം: കേന്ദ്രത്തെ അനൂകൂലിച്ച് ബിഹാർ

By

Published : Aug 30, 2020, 12:52 PM IST

ന്യൂഡല്‍ഹി: വ്യാഴാഴ്ച്ച നടന്ന ജിഎസ്‌ടി കൗണ്‍സിലിന്‍റെ യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാറാം മുന്നോട്ട് വച്ച രണ്ട് നിർദേശങ്ങൾ നിരവധി സംസ്ഥാനങ്ങള്‍ എതിര്‍ത്തു കഴിഞ്ഞു. ഈ വര്‍ഷം സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ ഉണ്ടായിരിക്കുന്ന കുറവ് നികത്തുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച ഒരു സംവിധാനത്തിലൂടെ സംസ്ഥാനങ്ങള്‍ കടം വാങ്ങണമെന്നാണ് കൗൺസിൽ നിർദേശം.

കേരളത്തിന്‍റെ ധനമന്ത്രി തോമസ് ഐസക്കും പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദലും അടക്കം ചുരുങ്ങിയത് രണ്ട് സംസ്ഥാന മന്ത്രിമാരെങ്കിലും ഈ തീരുമാനം തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്ന വിമർശനം ഉന്നയിച്ചു കഴിഞ്ഞു. എന്നാല്‍ ഈ പ്രശ്‌നങ്ങളുമായി അടുത്തിടപഴകി പ്രവര്‍ത്തിക്കുന്ന ചിലര്‍ പറയുന്നത് യോഗത്തിന്‍റെ തുടക്കത്തില്‍ തന്നെ കടം വാങ്ങുവാന്‍ സമ്മതം നൽകിക്കൊണ്ട് ബിഹാര്‍ മാത്രം വേറിട്ട സമീപനം എടുത്തു എന്നാണ്. അതേ സമയം മറ്റ് സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് ഭരണഘടനാപരമായി ഉറപ്പായും നല്‍കേണ്ട ജിഎസ്‌ടി കുടിശിക കേന്ദ്ര സര്‍ക്കാര്‍ എവിടെ നിന്നെങ്കിലും കടമെടുത്ത് നൽകേണ്ടതാണെന്ന് വാദിച്ചു.

“വരുമാനത്തിന്‍റെ കുറവ് നികത്തുന്നതിനായി കടം വാങ്ങുവാന്‍ തയ്യാറാണെന്ന് ബിഹാര്‍ സമ്മതിച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളൊക്കെയും അതിനെ എതിര്‍ക്കുകയായിരുന്നു.'' ജിഎസ്‌ടി കൗണ്‍സില്‍ മീറ്റിങ്ങില്‍ തുടക്കത്തില്‍ ഉണ്ടായ ചര്‍ച്ചകളില്‍ പങ്കാളിയായ വ്യക്തി ഇടിവി ഭാരതിനോട് പറഞ്ഞു. കൊവിഡ് ലോക്ക് ഡൗൺ മൂലം ഓണ്‍ലൈനിൽ നടത്തിയ ജിഎസ്‌ടി കൗണ്‍സിലിന്‍റെ 41ആം യോഗത്തിന്‍റെ തുടക്കത്തിൽ തന്നെ സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് ഭരണഘടനാപരമായി ഉറപ്പായും ലഭിക്കേണ്ട ജിഎസ്‌ടി കുടിശിക കേന്ദ്ര സര്‍ക്കാര്‍ കടം വാങ്ങി നല്‍കേണ്ടതാണെന്ന് ആവശ്യപ്പെട്ടതായി ധന മന്ത്രി നിര്‍മല സീതാറാമും തന്‍റെ പത്ര സമ്മേളനത്തില്‍ സമ്മതിക്കുകയുണ്ടായി.

“ചില സംസ്ഥാനങ്ങള്‍ തുടക്കത്തില്‍ പറഞ്ഞത് കേന്ദ്രം കടം വാങ്ങിക്കണമെന്നാണ്. എന്നാല്‍ പിന്നീട് യഥാര്‍ഥത്തിലുള്ള കമ്മിയെ കുറിച്ചും മറ്റുമുള്ള പ്രസന്‍റേഷന്‍ നടന്നു. പിന്നീട് ഞാന്‍ രണ്ട് നിർദേശങ്ങൾ മുന്നോട്ട് വെച്ചു. രണ്ടിലും സംസ്ഥാനങ്ങള്‍ കടം വാങ്ങണം എന്നുള്ള നിബന്ധനയാണ് പ്രധാനമായും ഉണ്ടായിരുന്നത്,'' നിര്‍മല സീതാറാം പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ഭരണഘടനാപരമായും നിയമപരമായും ഉള്ള ബാധ്യത പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കടമെടുത്ത് ജിഎസ്‌ടി നഷ്‌ട പരിഹാരം നല്‍കണമെന്നുള്ള ആവശ്യം സംസ്ഥാനങ്ങള്‍ ഉന്നയിച്ചതായി ധനമന്ത്രിയുടെ പ്രസ്‌താവനയും ഉറപ്പാക്കുന്നുണ്ട്. “കേന്ദ്രമല്ല, സംസ്ഥാനങ്ങളാണ് കടം വാങ്ങേണ്ടത് എന്നുള്ള കാര്യം ഞങ്ങള്‍ അവര്‍ക്ക് വിശദീകരിച്ചു കൊടുത്തു. മാത്രമല്ല സംസ്ഥാനങ്ങള്‍ കടം വാങ്ങുവാന്‍ പോവുകയാണെങ്കില്‍, വിപണിയില്‍ മൊത്തത്തില്‍ ജനക്കൂട്ടം വന്നു നിറയുകയും ഞങ്ങള്‍ കേന്ദ്ര ബാങ്കിലൂടെ ഇതിന് ഒരു വഴി ഒരുക്കുമെന്നും പറഞ്ഞു,'' നിര്‍മ്മല സീതാറാം പറഞ്ഞു.

2017ലെ ജിഎസ്‌ടി (സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നഷ്ട പരിഹാരം) നിയമ പ്രകാരം അഞ്ച് വര്‍ഷത്തെ പരിണാമ ദശയില്‍ സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ വരുമാനത്തില്‍ എന്തെങ്കിലും നഷ്‌ടം ഉണ്ടായാല്‍ ആ നഷ്‌ടം പരിഹരിച്ചു കൊടുക്കേണ്ടത് കേന്ദ്രത്തിന്‍റെ ബാധ്യതയാണെന്ന് വിവക്ഷിക്കുന്നുണ്ട്. അതുപോലെ സംസ്ഥാനങ്ങളുടെ റവന്യു വരുമാന പിരിച്ചെടുക്കലില്‍ കുറവ് വന്നാല്‍ അത് പരിഹരിക്കുന്നതിനും ഒരു വ്യവസ്ഥ ജിഎസ്‌ടി നിയമം ഉറപ്പാക്കുന്നുണ്ട്. അതു വഴി കേന്ദ്രം ജിഎസ്‌ടി നഷ്‌ട പരിഹാര സെസും മറ്റ് ചില ആഡംബര വസ്‌തുക്കള്‍ക്കുള്ള നികുതികളും ഒക്കെ ശേഖരിച്ച് ഇതിനു വേണ്ടി വിനിയോഗിക്കണം. ഈ ധന കാര്യ വര്‍ഷത്തിന്‍റെ ആദ്യ നാല് മാസത്തെ ജിഎസ്‌ടി നഷ്‌ട പരിഹാര കുടിശ്ശിക 1.5 ലക്ഷം കോടി രൂപയായാണ് കണക്കാക്കപ്പെട്ടിരിക്കുന്നതെന്ന് റവന്യു സെക്രട്ടറി അജയ് ഭൂഷണ്‍ പറയുന്നു.

കേന്ദ്രം ജിഎസ്‌ടി നഷ്‌ട പരിഹാര കുടിശ്ശിക രണ്ട് മാസം കൂടുമ്പോഴാണ് നല്‍കി വരുന്നത്. അതിനാല്‍ അത് ഇപ്പോള്‍ തന്നെ കൊടുക്കാന്‍ സമയമായി കഴിഞ്ഞു എന്നും സര്‍ക്കാര്‍ പറയുന്നുണ്ട്. സര്‍ക്കാരിന്‍റെ തന്നെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ ജിഎസ്‌ടി നഷ്‌ട പരിഹാരം നല്‍കുന്നതിനായി ഏതാണ്ട് മൂന്ന് ലക്ഷം കോടി രൂപ ആവശ്യമായി വരുമെന്നാണ്. അതേ സമയം ഈ വര്‍ഷത്തെ ജിഎസ്ടി സെസ് പിരിവ് വെറും 65000 കോടി രൂപ മാത്രമേ ഉണ്ടാകൂ എന്നാണ് സര്‍ക്കാരിന്‍റെ തന്നെ മറ്റൊരു കണക്ക്. അതായത് സംസ്ഥാനങ്ങളുടെ റവന്യു പിരിവില്‍ മൊത്തത്തില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ് വരുമെന്നർഥം. അതിനാല്‍ രണ്ട് പോംവഴികളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്നത്. ഒന്നുകില്‍ അവര്‍ക്ക് 97000 കോടി രൂപ എല്ലാവരും ചേര്‍ന്ന് കടം വാങ്ങാം. ജിഎസ്‌ടി നടപ്പാക്കുന്നതിലൂടെ മാത്രം സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള കുറവ് തുകയാണ് ഇത്. അതല്ല എങ്കില്‍ അവര്‍ക്ക് ഒരുമിച്ച് 2.35 ലക്ഷം കോടി രൂപ വരെ കടം വാങ്ങാം.

ഈ വര്‍ഷത്തെ മൊത്തത്തിലുള്ള നികുതി വരുമാന നഷ്ടം നികത്തുന്നതിനാണ് അത്. അതിന്‍റെ ഒരു ഭാഗം കൊവിഡ് മൂലം ഉണ്ടായിരിക്കുന്ന പ്രതികൂല സാമ്പത്തിക പ്രഭാവത്തിന്‍റെ കാരണമായിട്ട് ഉള്ളതായും കണക്കാക്കാം. എന്നാല്‍ രണ്ട് പോംവഴികളും വളരെ വിശദമായ രീതിയില്‍ വിശദീകരിച്ച് തങ്ങള്‍ക്ക് നല്‍കണമെന്നും അതിനു ശേഷം ഏഴ് പ്രവര്‍ത്തി ദിനങ്ങള്‍ കഴിഞ്ഞ് അതേ കുറിച്ചുള്ള തങ്ങളുടെ വീക്ഷണങ്ങളുമായി തിരികെ എത്താമെന്നുമാണ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് പറഞ്ഞിരിക്കുന്നത്. “ആ സമയം വീണ്ടും ചെറിയ ഒരു ജിഎസ്‌ടി കൗണ്‍സില്‍ സമ്മേളനം നമുക്ക് നടത്താവുന്നതാണ്,'' ധനകാര്യ മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details