കേരളം

kerala

ETV Bharat / bharat

ബിഹാറിൽ മഹാസഖ്യത്തിൽ സീറ്റുകൾക്ക് തീരുമാനമായി; കനയ്യ കുമാറിന് സീറ്റില്ല

ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് മഹാസഖ്യത്തിന്‍റെ സീറ്റ് വീതം വയ്പ്പിന് ധാരണയായത്.

മനോജ് കുമാർ

By

Published : Mar 23, 2019, 4:52 AM IST

ബിഹാറിൽ ആർജെഡി, കോൺഗ്രസ്, രാഷ്ട്രീയ ലോക് സമതാ പാർട്ടി, ഹിന്ദുസ്ഥാനി അവാം മോർച്ച, വികാസ ശീൽ ഇൻസാൻ പാർട്ടി എന്നീ രാഷ്ട്രീയ പാർട്ടികളുള്ള മഹാസഖ്യത്തിന്‍റെ സീറ്റ് ധാരണയായി. ആർജെഡി 20 സീറ്റിലുംകോൺഗ്രസ് ഒമ്പത് സീറ്റിലും മത്സരിക്കുമെന്ന് സഖ്യ പാർട്ടികൾ ഒരുമിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ആർജെഡി വക്താവ് മനോജ് കുമാർ അറിയിച്ചു.

ഉപേന്ദ്ര കുശ് വാഹയുടെ ആർഎൽഎസ്പിക്ക് അഞ്ചു സീറ്റ്. എച്ച്എഎമ്മിനും വികാസ ശീൽ ഇൻസാനിനും മൂന്നു സീറ്റു വീതം നൽകി. ശരദ് യാദവിന്‍റെ ലോക് താന്ത്രിക്ക് ജനതാദളും, സിപിഐഎംഎലും, ആർജെഡി ചിഹ്നത്തിൽ ഓരോ സീറ്റുകളിൽ മത്സരിക്കുമെന്നും മനോജ് കുമാർ വ്യക്തമാക്കി.

ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് മഹാസഖ്യത്തിൽ സീറ്റ് ധാരണയായത്. സീറ്റിനായി അവസാന നിമിഷം വരെ സിപിഐ മഹാസഖ്യവുമായി ചർച്ച നടത്തിയിരുന്നെങ്കിലും സീറ്റ് കിട്ടിയില്ല. സിപിഐ സ്ഥാനാർഥിയായ കനയ്യ കുമാർ മഹാസഖ്യത്തിന്‍റെ പിന്തുണ പ്രതീക്ഷിച്ചിരുന്നു.

ABOUT THE AUTHOR

...view details