ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതി കേന്ദ്ര സർക്കാർ തയ്യാറാക്കേണ്ടതായിരുന്നുവെന്നും നിലവിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കൊവിഡ് വാക്സിന്‍; നിലവിലെ സാഹചര്യം ഭയപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി
കൊവിഡ് വാക്‌സിന് ന്യായമായ വില ഈടാക്കുന്നതിനും വിതരണം ഉറപ്പുവരുത്തുന്നതിനുമായി വ്യക്തമായ നയം സർക്കാർ മുന്നോട്ട് വെക്കണമെന്ന് രാഹുൽ ഗാന്ധി മുമ്പ് ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് വാക്‌സിന് ന്യായമായ വില ഈടാക്കുന്നതിനും വിതരണം ഉറപ്പുവരുത്തുന്നതിനുമായി വ്യക്തമായ നയം സർക്കാർ മുന്നോട്ട് വെക്കണമെന്ന് രാഹുൽ ഗാന്ധി മുമ്പ് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ ഇതിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളിൽ വിവിധ കൊവിഡ് വാക്‌സിനുകളുടെ മനുഷ്യനിലുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്.
സംസ്ഥാന സർക്കാരുകളും വാക്‌സിൻ നിർമാതാക്കളും ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ വിദഗ്‌ധ സമിതി രൂപീകരിച്ചിട്ടുണ്ട്. അനുയോജ്യമായ വാക്സിനുകൾ തെരഞ്ഞെടുക്കുക, ഇവയുടെ സംഭരണം, വിതരണം തുടങ്ങിയവയാണ് സമിതിയുടെ പരിഗണനാ വിഷയങ്ങൾ.