പുതുച്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച സർക്കാർ ഉദ്യോഗസ്ഥനെ പുതുച്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പുതുച്ചേരി വൈദ്യുതി ബോർഡിൽ ജോലി ചെയ്യുന്ന 27 വയസുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒമ്പത് വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം; സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ - sexual assault
കുട്ടിയുടെ വീട്ടിൽ മീറ്റർ റീഡിങിനെത്തിയ യുവാവ് വീട്ടിൽ ആരുമില്ലെന്ന് അറിഞ്ഞ ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
ഒമ്പത് വയസ്സുള്ള കുട്ടിക്കെതിരെയാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. കുട്ടിയുടെ വീട്ടിൽ മീറ്റർ റീഡിങിനെത്തിയതായിരുന്നു ഇയാൾ. വീട്ടിൽ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവം പുറത്തു പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ രക്ഷിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടി നടന്ന സംഭവത്തെ പറ്റി പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി.