മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതിന് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ശിവസേന നേതാവ് സഞ്‌ജയ് റൗത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ആയിരക്കണക്കിന് തൊഴിലാളികളാണ് സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നത്. റെയില്‍വേ ഇവരെ തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ ട്രെയിനുകള്‍ ലഭ്യമാക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കണമെന്ന് സഞ്‌ജയ് റൗത് - Govt should allow private vehicles to ferry migrants: Raut
മഹാരാഷ്ട്രയില്‍ നിന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ കാല്‍നടയായി യാത്ര തിരിക്കുന്നത് നല്ല കാര്യമല്ലെന്നും സര്‍ക്കാര്‍ ബദല്‍ മാര്‍ഗം കാണണമെന്നും സഞ്‌ജയ് റൗത് പറഞ്ഞു.
അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കണമെന്ന് സഞ്‌ജു റൗത്
സംസ്ഥാനത്ത് നിന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ കാല്‍നടയായി യാത്ര തിരിക്കുന്നത് നല്ല കാര്യമല്ലെന്നും സര്‍ക്കാര്‍ ബദല്‍ മാര്‍ഗം കാണണമെന്നും സഞ്‌ജയ് റൗത് പറഞ്ഞു. കഴിഞ്ഞ ദിവസം ഔറംഗാബാദില്‍ ചരക്ക് ട്രെയിൻ ഇടിച്ച് മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളികള്‍ മരിച്ച സംഭവം സര്‍ക്കാര്‍ ഗൗരവമായി കാണണം. നേരത്തെ മുംബൈയില്‍ നിന്നും അഹമ്മദാബിലേക്ക് നടന്നു പോയ തൊഴിലാളികളെ ട്രക്ക് തട്ടി നാല് പേര്‍ മരിച്ചിരുന്നു.