സെന്‍സസ്, എന്‍പിആര്‍ നടപടികൾ നീട്ടിവെച്ചു - കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്‍സസ്, എന്‍പിആര്‍ നടപടികൾ നീട്ടിവെച്ചത്.
സെന്‍സസ്, എന്‍പിആര്‍ നടപടികൾ നീട്ടിവെച്ചു
ന്യൂഡല്‍ഹി: കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സെന്‍സസ്, എന്‍പിആര്‍ നടപടികൾ നീട്ടിവെച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കേണ്ട സെൻസസ് 2021ന്‍റെ ആദ്യഘട്ടവും ദേശീയ ജനസംഖ്യാ പട്ടികയുടെ നടപടികളുമാണ് മാറ്റിവെച്ചത്.