പാരസെറ്റമോൾ എപിഐകൾ കയറ്റുമതി ചെയ്യും - നിയന്ത്രണങ്ങൾ പിൻവലിച്ച് ഇന്ത്യ
കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ മാർച്ച് മൂന്നിനാണ് പാരസെറ്റമോൾ എപിഐകൾ കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടത്തിയത്
പാരസെറ്റമോൾ എപിഐകൾ കയറ്റുമതി ചെയ്യും
ന്യൂഡൽഹി: പാരസെറ്റമോൾ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച് ഇന്ത്യ. പാരസെറ്റമോൾ ഗുളികൾകളും മറ്റും നിർമിക്കാൻ ആവശ്യമായ ഔഷധഘടകത്തിന്മേൽ (എപിഐ) ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധനമാണ് ഇന്ത്യ വ്യാഴാഴ്ച പിൻവലിച്ചത്. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. മാർച്ച് മൂന്നിലെ വിജ്ഞാപനം ഭേദഗതി ചെയ്തതായും കയറ്റുമതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു.