ന്യൂഡല്‍ഹി: കൊവിഡ് 19നെ ലോകം ഒറ്റക്കെട്ടായി നേരിടുമ്പോൾ മരുന്നുകൾ കയറ്റി അയക്കുന്നതിലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്താൻ തീരുമാനവുമായി ഇന്ത്യ. പാരസെറ്റമോൾ ഗുളികകളും അതില്‍ നിന്നുള്ള ഫോര്‍മുലേഷൻ ഗുളികകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കം ചെയ്‌തു.
മരുന്ന് കയറ്റുമതി നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി കേന്ദ്രം - കൊവിഡ് 19
പാരസെറ്റമോൾ ഗുളികകളും അതില്‍ നിന്ന് നിര്‍മിക്കുന്ന ഫോര്‍മുലേഷൻ ഗുളികകളും കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണമാണ് നീക്കിയത്.
മരുന്നുകൾ കയറ്റുമതി ചെയ്യുന്നതിലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്താൻ തീരുമാനം
അതേസമയം പാരസെറ്റമോൾ ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ (എപിഐ) കയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്‌ടി) അറിയിച്ചു. പാരസെറ്റമോൾ ഉൾപ്പെടെയുള്ള 26 മരുന്നുകൾ കയറ്റുമതി ചെയ്യുന്നതില്‍ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.