കേരളം

kerala

ETV Bharat / bharat

വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനുള്ള ഉത്തരവ് കേന്ദ്രം പുറത്തുവിട്ടു - corona

രജിസ്‌ട്രേഷനില്‍ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന രേഖ വിദേശകാര്യ മന്ത്രാലയം സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് കൈമാറുമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല

SOP  Indians stranded abroad  സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോൾ  എസ്ഒപി  ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല  ആഭ്യന്തര മന്ത്രാലയം  ലോക്ക് ഡൗൺ  lock down  corona  covid 19
ആഭ്യന്തര മന്ത്രാലയം

By

Published : May 5, 2020, 11:57 PM IST

ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെയും ചില അടിയന്തര കാരണങ്ങളാൽ രാജ്യം വിട്ട് പുറത്തേക്ക് പോകേണ്ട അത്യാവശ്യമുള്ള ആളുകൾക്കും അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാനായി കേന്ദ്ര സർക്കാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോൾ (എസ്ഒപി) പുറത്തിറക്കി. കുടിയേറ്റ തൊഴിലാളികൾ, ജോലിയിൽ നിന്ന് പിരിച്ചുവിട്ട തൊഴിലാളികൾ, ഹ്രസ്വകാല വിസകളുള്ള ആളുകൾ എന്നിവർക്ക് മുൻഗണന നൽകുമെന്നാണ് പുതിയ ഉത്തരവിൽ വിശദമാക്കുന്നത്. അത്യാഹിത ആരോഗ്യ സേവനങ്ങൾക്കായി വരുന്നവരെയും ഗർഭിണികൾ, പ്രായമായവർ, കുടുംബാംഗങ്ങളുടെ മരണം മൂലം ഇന്ത്യയിലെത്തേണ്ടവർ, വിദ്യാർഥികൾ എന്നിവരെയും മുഖ്യമായി പരിഗണിക്കുമെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു.

യാത്രാചെലവ് യാത്രക്കാർ തന്നെ വഹിക്കണം. രജിസ്‌ട്രേഷനില്‍ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അപേക്ഷകരുടെ പേര്, പ്രായം, ആൺ/ പെൺ, മൊബൈൽ ഫോൺ നമ്പർ, പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരേണ്ട സ്ഥലം എന്നിവയെല്ലാം ഉൾപ്പെടുത്തി വിദേശകാര്യ മന്ത്രാലയം രേഖകൾ തയ്യാറാക്കും. ഈ വിവരങ്ങൾ സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് കൈമാറും. ഇതിനായി ഓരോ സംസ്ഥാനത്തും നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ABOUT THE AUTHOR

...view details