കേരളം

kerala

ETV Bharat / bharat

സുരക്ഷാ വിവരങ്ങള്‍ തേടി ട്വിറ്ററിന് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു

കോർപ്പറേറ്റ് നേതാക്കൾ, രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ, ബിസിനസുകാർ എന്നിവരുടെ അക്കൗണ്ടുകൾ ഹാക്കുചെയ്യുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) ഇതിനകം പ്രവർത്തനമാരംഭിച്ചു.

സുരക്ഷാകാരണങ്ങൾ മുൻനിർത്തി ട്വിറ്ററിന് കേന്ദ്ര സർക്കാർ നോട്ടീസ്
സുരക്ഷാകാരണങ്ങൾ മുൻനിർത്തി ട്വിറ്ററിന് കേന്ദ്ര സർക്കാർ നോട്ടീസ്

By

Published : Jul 18, 2020, 5:07 PM IST

ന്യൂഡൽഹി: സുരക്ഷാകാരണങ്ങൾ മുൻനിർത്തി ഇന്ത്യയുടെ സൈബർ സുരക്ഷ നോഡൽ ഏജൻസിയായ സെർട്ട്-ഇൻ മൈക്രോ ബ്ലോഗിംഗ് ട്വിറ്ററിന് നോട്ടീസ് നൽകി. ഉപയോക്താക്കളുടെ എണ്ണത്തെക്കുറിച്ചും സ്വകാര്യത ഉറപ്പുവരുത്തുന്നതിനെ കുറിച്ചുമുള്ള ചോദ്യങ്ങൾ നോട്ടീസിൽ ചോദിച്ചു.

ആഗോളതലത്തിൽ ഉപയോക്താക്കളെ ഹാക്കർമാർ ടാർഗെറ്റുചെയ്യുന്നുവെന്നും സുരക്ഷ നോഡൽ ഏജൻസി പറഞ്ഞു. ഇത്തരം ഹാക്കിങ്ങുകൾ ലഘൂകരിക്കാൻ ട്വിറ്റർ സ്വീകരിച്ച പരിഹാര നടപടികളുടെ വിശദാംശങ്ങൾ തേടുകയും ചെയ്തു.

അതേസമയം നിരവധി കോർപ്പറേറ്റ് നേതാക്കൾ, രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ, ബിസിനസുകാർ എന്നിവരുടെ അക്കൗണ്ടുകൾ ഹാക്കുചെയ്യുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) ഇതിനകം പ്രവർത്തനമാരംഭിച്ചു.

ബരാക് ഒബാമ, ഡെമോക്രാറ്റിക് പ്രസിഡന്‍റ് ഫ്രണ്ട് റണ്ണർ ജോ ബിഡൻ, ആമസോൺ സിഇഒ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ടെസ്ല സിഇഒ എലോൺ എന്നിവർ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details