ന്യൂഡൽഹി:താമസിയാതെ കോൺഗ്രസിന്‍റെ നിർദ്ദേശങ്ങൾ സർക്കാർ സ്വീകരിക്കുമെന്ന് ചിദംബരം . കോൺഗ്രസിന്‍റെ നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിക്കുന്ന ദിവസം വിദൂരമല്ലെന്ന് ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ധാർഷ്ട്യമുള്ള സർക്കാരിന് മറ്റ് മാർഗമില്ല, അനുഭവവും ജ്ഞാനമുള്ള ഉപദേശം ഉൾക്കൊള്ളണമെന്നും മുൻ ധനമന്ത്രി പി. ചിദംബരം ട്വിറ്ററിൽ കുറിച്ചു.
ധാർഷ്ട്യമുള്ള സർക്കാരിന് മറ്റ് മാർഗങ്ങളില്ല, ബുദ്ധിപരമായ ഉപദേശം ശ്രവിക്കണം: ചിദംബരം - govt must listen to wise counsel
കോൺഗ്രസിന്‍റെ നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിക്കുന്ന ദിവസം വിദൂരമല്ലെന്ന് ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ട്വീറ്റ് ചെയ്തിരുന്നതായും ധാർഷ്ട്യമുള്ള സർക്കാരിന് മറ്റ് മാർഗമില്ല, അനുഭവവും ജ്ഞാനമുള്ള ഉപദേശം ഉൾക്കൊള്ളണമെന്ന് മുൻ ധനമന്ത്രി പി. ചിദംബരം ബുധനാഴ്ച ട്വിറ്ററിൽ കുറിച്ചു.
ജനങ്ങളുടെ അക്കൗണ്ടിലേക്ക് 65,000 കോടി രൂപ കൈമാറണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.കുടിയേറ്റ പ്രതിസന്ധിയെ എങ്ങനെ നേരിടാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് എന്നതിനെക്കുറിച്ച് വ്യക്തമായ പദ്ധതികൾ പങ്കുവെക്കേണ്ടത് പ്രധാനമാണെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഈ മാസം ആദ്യം പ്രധാനമന്ത്രി ജിഡിപിയുടെ 10 ശതമാനത്തിന് തുല്യമായ സാമ്പത്തിക ഉത്തേജനം പ്രഖ്യാപിച്ചിരുന്നു. ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധർ ഇത് പഠിക്കുകയും പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജനം യഥാർത്ഥത്തിൽ ജിഡിപിയുടെ ഒരു ശതമാനത്തിൽ താഴെയാണെന്നും അത് എംഎസ്എംഇകളെ കടക്കെണിയിലേക്ക് വലിച്ചിഴയ്ക്കുമെന്ന് കണ്ടെത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.