ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ മെയ് മൂന്ന് ശേഷമെ പുനരാരംഭിക്കുകയുള്ളു എന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചു. രാജ്യത്ത് ലോക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ രാജ്യത്ത് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതായി നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
മെയ് മൂന്ന് വരെ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഇല്ലെന്ന് കേന്ദ്രം - മെയ് മൂന്ന്
രാജ്യത്ത് ലോക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ രാജ്യത്ത് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതായി നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ മെയ് മൂന്ന് വരെ പ്രവര്‍ത്തിക്കില്ല
ഏപ്രില്‍ 14 രാത്രി 11.59 മുതല്‍ മെയ് മൂന്ന് രാത്രി 11.59 വരെ അന്താരാഷ്ട്ര ആഭ്യന്തര യാത്രാ വിമാനങ്ങള്‍ നിര്‍ത്തി വെച്ചതായാണ് അറിയിപ്പ്. കൊവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വ്വീസും നിര്‍ത്തി വെച്ചിരിക്കുകയാണ്.