മുംബൈ: പടിഞ്ഞാറൻ മേഖലകളിൽ പുതിയ ഊർജ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നതിനാണ് പദ്ധതികൾ രൂപീകരിക്കുന്നത്. ഭൂമിയുടെ സാധ്യതകളെപ്പറ്റി പഠിച്ചതായും 30 ജിഗാവാട്ട് ശേഷിയുള്ള പദ്ധതി ഗുജറാത്തിലും 25 ജിഗാവാട്ട് ശേഷിയുള്ള പദ്ധതി രാജസ്ഥാനിലും കണ്ടെത്തിയിട്ടുണ്ടെന്നും ഊർജ പുനരുൽപാദന സെക്രട്ടറി ആനന്ദ് കുമാർ പറഞ്ഞു.18 മാസത്തിനു ശേഷം പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിച്ചു കഴിഞ്ഞാൽ മാത്രമേ പദ്ധതി ആരംഭിക്കുകയുള്ളുവെന്നും ആനന്ദ് കുമാർ പറഞ്ഞു.
പുതിയ ഊർജ പദ്ധതികളുമായി സർക്കാർ - solar
ജൈവ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് പുതിയ സൗരോർജ പദ്ധതികൾ രൂപീകരിക്കുന്നത്
ഇന്ത്യ ഉൽപാദിപ്പിക്കുന്ന ഊർജത്തിന്‍റെ 23 ശതമാനവും സൗരോർജം, കാറ്റ് തുടങ്ങിയ പുനരുൽപാദന സ്രോതസുകളിൽ നിന്നാണ്. 3 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഉൽപാദനശേഷി 80 ജിഗാവാട്ട് കടന്ന് 175 ജിഗാവാട്ടിലേക്ക് എത്തുമെന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആര്‍.കെ സിങ് വ്യക്തമാക്കി.
ഈ മേഖലയിലേക്കുള്ള സ്വകാര്യ നിക്ഷേപങ്ങൾ വളരെ കുറവാണ്. കാർഷിക വനമേഖലകളിൽ ഊർജ പദ്ധതികൾ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നും പാകിസ്ഥാനിലെ പടിഞ്ഞാറൻ അതിർത്തി മേഖലകൾ ഉചിതമാണെന്നും ഊർജ, പരിസ്ഥിതി വകുപ്പ് വിദഗ്‌ധൻ അമിത് ഭണ്ഡാരി പറഞ്ഞു.