ന്യൂഡൽഹി:വിമാനയാത്രക്കാരുടെ സ്വയം പ്രഖ്യാപിത ഫോമുകൾ സമർപ്പിക്കാനുള്ള നിയമത്തിൽ സർക്കാർ മാറ്റം വരുത്തി. പുറപ്പെടുന്ന ദിവസത്തിന് മുമ്പുള്ള മൂന്നാഴ്‌ചക്കുള്ളിൽ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയെന്ന സ്വയം പ്രഖ്യാപിത ഫോം സമർപ്പിക്കുന്നവരെ വിമാനയാത്രക്ക് അനുവദിക്കും. പുറപ്പെടുന്ന ദിവസത്തിന് രണ്ട് മാസം മുമ്പ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്നുള്ള സ്വയം പ്രഖ്യാപിത ഫോം സമർപ്പിക്കണമെന്ന് മെയ് 31 ന് സർക്കാർ പുറത്തിറക്കിയ നിർദേശത്തിലാണ് മാറ്റം വരുത്തിയത്.
വിമാനയാത്രക്കാരുടെ സ്വയം പ്രഖ്യാപിത ഫോമുകൾ സമർപ്പിക്കാനുള്ള നിയമത്തിൽ മാറ്റം - വ്യോമയാന മന്ത്രാലയം
പുറപ്പെടുന്ന ദിവസത്തിന് മുമ്പുള്ള മൂന്നാഴ്‌ചക്കുള്ളിൽ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയെന്ന സ്വയം പ്രഖ്യാപിത ഫോം സമർപ്പിക്കുന്നവരെ വിമാനയാത്രക്ക് അനുവദിക്കണമെന്ന് വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദേശം നൽകി.
ഇന്ത്യയിൽ കൊവിഡ് മുക്തി നേടിയവർ നിരവധിയാണെന്നും യാത്രക്കാരുടെ സംരക്ഷണത്തിനുവേണ്ടി നിയമത്തിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും അധികൃതർ അറിയിച്ചു. കൊവിഡ് ഭേദമായി മൂന്നാഴ്‌ച കഴിഞ്ഞവരെയും യാത്രക്ക് അനുവദിക്കും. ഇവർ നിർബന്ധമായും ആശുപത്രിയിൽ നിന്നുള്ള കൊവിഡ് ഡിസ്‌ചാർജ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഇന്ത്യയിൽ 8.2 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5.15 ലക്ഷം പേർ രോഗമുക്തി നേടി. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് 63 ശതമാനമാണ്. 22,000 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച വിമാനസർവീസുകൾ മെയ് 25 മുതലാണ് പുനഃരാരംഭിച്ചത്. അന്താരാഷ്ട്ര വിമാന സർവീസുകൾ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്.