ന്യൂഡൽഹി: 15 ദിവസത്തിനുള്ളിൽ പ്രൊജക്‌ട് ഡോൾഫിൻ ആരംഭിക്കുമെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ഇന്ത്യയിലെ നദികളിലെയും സമുദ്രങ്ങളിലെയും ഡോൾഫിനുകളുടെ സംരക്ഷണം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് പ്രൊജക്‌ട് ഡോൾഫിൻ. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി പ്രൊജക്‌ട് ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രൊജക്‌ട് ഡോൾഫിൻ 15 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് പരിസ്ഥിതി മന്ത്രി - പ്രൊജക്‌ട് ഡോൾഫിൻ
ഇന്ത്യയിലെ നദികളിലെയും സമുദ്രങ്ങളിലെയും ഡോൾഫിനുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് പ്രൊജക്‌ട് ഡോൾഫിൻ.
പ്രൊജക്‌ട് ഡോൾഫിൻ 15 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് പരിസ്ഥിതി മന്ത്രി
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വനം മന്ത്രിമാർ, സെക്രട്ടറിമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി നടന്ന കൂടിക്കാഴ്‌ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. .
കാമ്പ ഫണ്ടുകൾ (കോമ്പൻസേറ്ററി വനവൽക്കരണ ഫണ്ട് ആക്റ്റ്) വനവൽക്കരണത്തിനും തോട്ട നിർമാണത്തിനും മാത്രമായി ഉപയോഗിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഫണ്ട് വകമാറ്റി ശമ്പളം, യാത്രാ അലവൻസ്, മെഡിക്കൽ ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.