കേരളം

kerala

വ്യാവസായിക അടിസ്ഥാനത്തിൽ പി.പി.ഇ കിറ്റ് കയറ്റുമതി ചെയ്യാൻ കേന്ദ്രാനുമതി

ഇന്ത്യയിൽ നിന്ന് വ്യാവസായിക വ്യാവസായിക അടിസ്ഥാനത്തിൽ പി.പി.ഇ കിറ്റ് കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകി.

By

Published : May 31, 2020, 9:22 PM IST

Published : May 31, 2020, 9:22 PM IST

 പി.പി.ഇ കിറ്റ് കയറ്റുമതി ചെയ്യാൻ കേന്ദ്രാനുമതി
പി.പി.ഇ കിറ്റ് കയറ്റുമതി ചെയ്യാൻ കേന്ദ്രാനുമതി

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വ്യാവസായിക വ്യാവസായിക അടിസ്ഥാനത്തിൽ പി.പി.ഇ കിറ്റ് കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകി. ഇന്ത്യ പ്രതിദിനം അഞ്ച് ലക്ഷത്തിലധികം പിപിഇ കിറ്റുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. മെയ് 16 ന് എല്ലാത്തരം മെഡിക്കൽ, മാസ്കുകളും (കോട്ടൺ, സിൽക്ക്, കമ്പിളി, നെയ്തത്) കയറ്റുമതി ചെയ്യാൻ അനുവദിച്ചിരുന്നു.

ഇന്ത്യയിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഒരു കോടിയിലധികം പിപിഇ കിറ്റുകളും എൻ -95 മാസ്കുകളും ഉത്പാദിപ്പിച്ചെന്ന് ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തിരുന്നു. ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രണ്ട് മാസ കാലയളവിൽ ഇന്ത്യ 1.10 കോടി പിപിഇ കിറ്റുകളും 1.12 കോടി എൻ -95 മാസ്കുകളും നിർമ്മിച്ചു.

“നോൺ മെഡിക്കൽ, സർജിക്കൽ മാസ്ക് എന്നിവയുടെ കയറ്റുമതിക്ക് വലിയ ഡിമാൻഡുണ്ട്. ഈ മെഡിക്കൽ, മാസ്കുകൾക്കുള്ള അന്താരാഷ്ട്ര വിപണി മൂല്യം അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഒരു ബില്യൺ ഡോളർ വരുമെന്ന് ഉത്തർപ്രദേശിലെ അപ്പാരൽ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ കൺവീനർ ലളിത് തുക്രാൽ പറഞ്ഞു.

“ ഇറ്റലി, ജർമ്മനി, ജപ്പാൻ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓർഡർ ലഭിക്കുന്നു. യുഎസ്, റഷ്യ, സ്പെയിൻ, ജർമ്മനി, ഉഗാണ്ട, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ പിപിഇ കിറ്റുകൾക്ക് ഡിമാൻഡുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details