ജാർഖണ്ഡിൽ ചരക്ക് ട്രെയിൻ ഇടിച്ച് മാനുകൾ ചത്തു - ജാർഖണ്ഡ്
പലാമു കടുവ സങ്കേതത്തിലൂടെ കടന്ന് പോകുന്ന ട്രാക്കിലാണ് അപകടം നടന്നത്. അഞ്ച് മാനുകൾ ചത്തു

റാഞ്ചി: ചരക്ക് ട്രെയിൻ ഇടിച്ച് മാനുകൾ ചത്തു. പലാമു കടുവ സങ്കേതത്തിലൂടെ കടന്ന് പോകുന്ന ട്രാക്കിലാണ് അപകടം നടന്നത്. അപകടത്തിൽ ഗർഭിണിയായ മാൻ ഉൾപ്പെടെ അഞ്ച് മാനുകൾ ചത്തു. ചരക്ക് ട്രെയിൻ കടന്നുപോകുന്നതിനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും ലോക്കോ പൈലറ്റിനെതിരെ നടപടിയെടുക്കാൻ റെയിൽവെ അധികൃതർക്ക് കത്ത് നൽകുമെന്നും കടുവ സങ്കേതത്തിന്‍റെ മേധാവി കുമാർ ആശിഷ് പറഞ്ഞു. മാനുകളുടെ ജഡങ്ങൾ ശേഖരിച്ച് പോസ്റ്റ്‌മോർട്ടത്തിനയച്ചു. ട്രാക്കിലൂടെ കടക്കുന്ന മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റെയിൽവെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.