ഭരത്പൂർ:ഭാരോദ്വേഹനത്തിൽ സ്വര്‍ണമെഡല്‍ ജേതാവായ 14 കാരിയെ പിതാവ് വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായി ആരോപണം. രാജസ്ഥാൻ സംസ്ഥാന ശിശു സംരക്ഷണ കമ്മീഷൻ ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പിതാവ് വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായി കുട്ടിയുടെ അമ്മ അറിയിച്ചതായി രാജസ്ഥാന്‍ ശിശു സംരക്ഷണ കമ്മീഷൻ ചെയർമാൻ സംഗീത ബെനിവാള്‍ അറിയിച്ചു. തനിക്ക് ഇപ്പോല്‍ വിവാഹത്തിന് താത്പര്യമില്ലെന്ന് കുട്ടിയും അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്.
ദേശീയ മെഡല്‍ ജേതാവിനെ ശൈശവ വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായി പരാതി - സംഗീത ബെനിവാള്‍
പിതാവ് വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായി കുട്ടിയുടെ അമ്മ അറിയിച്ചതായി ശിശു സംരക്ഷണ കമ്മീഷൻ ചെയർമാൻ സംഗീത ബെനിവാള്‍ അറിയിച്ചു
ഇക്കാര്യം താന്‍ പിതാവിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അതിന് സമ്മതിക്കുന്നില്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. ഇതുവരെ ദേശീയ തലത്തില്‍ അഞ്ച് മത്സരങ്ങളില്‍ പങ്കെടുത്ത പെണ്‍കുട്ടി എല്ലാ മത്സരങ്ങളിലും സമ്മാനം നേടയിരുന്നു. തനിക്ക് ഇനിയും മത്സരത്തില്‍ സജീവമാകണമെന്നും പിതാവും അമ്മാവനും ഇതിന് തടസം നില്‍ക്കുയാണെന്നുമാണ് കുട്ടിയുടെ പരാതി. വീട്ടില്‍ താന്‍ സുരക്ഷിതയല്ലെന്നും കുട്ടി കമ്മീഷനെ അറിയിച്ചു. ഭർത്താവും മരുമക്കളും തന്നെയും മകളെയും നിരന്തരം പീഡിപ്പിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടു.
ഭർത്താവ് വീട്ടിൽ നിന്ന് എല്ലാ ആഭരണങ്ങളും മോഷ്ടിച്ചുവെന്നും കുട്ടിയുടെ അമ്മയുടെ പതാരിയിലുണ്ട്. അമ്മയ്ക്കും മകൾക്കും പൂർണ്ണ സുരക്ഷ നൽകുമെന്ന് സംസ്ഥാന ശിശു സംരക്ഷണ കമ്മീഷൻ ചെയര്‍മാന്‍ സംഗീത ബെനിവാൾ ഉറപ്പ് നൽകി. ഇക്കാര്യം ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ടെന്നും കേസ് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. പിതാവിനും കുടുംബാംഗങ്ങൾക്കുമെതിരെ നടപടിയെടുക്കുമെന്നും ബെനിവാൾ പറഞ്ഞു.