കേരളം

kerala

ETV Bharat / bharat

ഗോവയിൽ വൈറോളജി ലാബ് ഉടൻ പ്രവർത്തിക്കും: വിശ്വജിത് റാണെ

ലാബിൽ നിയമിക്കുന്നതിനായി ഒരു സംഘം ഡോക്‌ടർമാരെ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശീലനത്താനായി അയക്കുമെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ.

ഗോവയിൽ വൈറോളജി ലാബ് സ്ഥാപിക്കും  ഗോവയിൽ വൈറോളജി ലാബ്  വിശ്വജിത് റാണെ  vishwajith rane  Goa to set up its own virology lab at GMC  GMC
ഗോവയിൽ വൈറോളജി ലാബ് ഉടൻ പ്രവർത്തിക്കും: വിശ്വജിത് റാണെ

By

Published : Mar 25, 2020, 1:23 PM IST

പനാജി: ഗോവ മെഡിക്കൽ കോളജിൽ (ജിഎംസി) വൈറോളജി ലാബ് ഉടൻ പ്രാവർത്തികമാക്കുമെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ. കേന്ദ്രസഹായത്തോടെ മാത്രമെ ലാബ് സ്ഥാപിക്കാൻ സാധിക്കുകയുള്ളൂവെന്നും മലേറിയ കൺട്രോൾ സെന്‍ററിലൂടെ പിസിആർ ഉപകരണങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത്‌ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടുകയാണ്. പി‌സി‌ആർ സാങ്കേതികവിദ്യ ഉപയോഗിച്ച് ലാബ് പരിശോധന കുറച്ച് ദിവസത്തിനുള്ളിൽ ആരംഭിക്കും. പരിശീലനത്തിനായി ഒരു സംഘം ഡോക്‌ടർമാരെ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുമെന്നും ശേഷം ലബോറട്ടറിയിൽ നിയമിക്കുമെന്നും റാണെ അറിയിച്ചു. രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 519 ആയി ഉയർന്നു.

ABOUT THE AUTHOR

...view details