പനാജി: കൊവിഡ് 19 ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ. താൻ പൂർണമായും ആരോഗ്യവാനാണെന്നും വൈറസ് ലക്ഷണങ്ങളൊന്നുമില്ലെന്നും റാണെ പറഞ്ഞു.
കൊവിഡ് ബാധിച്ചെന്ന ആരോപണം തള്ളി ഗോവ ആരോഗ്യമന്ത്രി
പൗരന്മാർക്കിടയിൽ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുന്ന വാർത്തകൾ നല്‍കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കണമെന്ന് മന്ത്രി
സംസ്ഥാനം ഇപ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിടുന്നുണ്ട്. പൗരന്മാർക്കിടയിൽ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുന്ന വാർത്തകൾ നല്‍കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.
കൊവിഡ് -19 കേസ് സംസ്ഥാനത്ത് ഇല്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും റാണെ പറഞ്ഞു. ഇത് തെറ്റായ വാര്‍ത്തയാണ്. പരിഭ്രാന്തരാകേണ്ട കാര്യമില്ല. മുന്നോട്ടുള്ള എല്ലാ കാര്യങ്ങളും പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമേ നല്‍കൂ. ഒരാളില്ർ കൊവിഡ് 19 ഉണ്ടെന്ന് ആരോഗ്യവകുപ്പിനെ അറിയിച്ച വ്യാജ ആരോപണത്തെത്തുടര്‍ന്നാണ് പ്രതികരണം. ഇത്തരത്തിലൊരു വ്യാജ ഫോണ്‍ കോള്‍ ചെയ്തതാരാണെന്നതില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.