ഗോവയിലേക്ക് പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് രേഖ അനിവാര്യമാക്കും
ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ റെയില്‍ മാര്‍ഗവും റോഡ് മാര്‍ഗവും നിരവധി പേരാണ് സംസ്ഥാനത്തേക്ക് എത്തുന്നത്
പനാജി:ഗോവയിലേക്ക് പ്രവേശിക്കാന്‍ കൊവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്തുന്ന രേഖ അനിവാര്യമാക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ റെയില്‍ മാര്‍ഗവും റോഡ് മാര്‍ഗവും നിരവധി പേരാണ് സംസ്ഥാനത്തേക്ക് എത്തുന്നത്. ഇത് രോഗവ്യാപന നിരക്ക് വര്‍ധിപ്പിക്കുമെന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ശനിയാഴ്‌ച മുംബൈയില്‍ നിന്നെത്തിയ പതിനൊന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50 ആയി.