കേരളം

kerala

ETV Bharat / bharat

രോഗലക്ഷണങ്ങളില്ലാത്തവർക്ക് ഗോവയില്‍ കൊവിഡ്‌ ടെസ്റ്റുകൾ നിർബന്ധമല്ലെന്ന് മുഖ്യമന്ത്രി

14 ദിവസത്തെ ഹോം ക്വാറന്‍റൈൻ നിർബന്ധമാണെന്നും ഗോവ മുഖ്യമന്ത്രി അറിയിച്ചു.

COVID-19 test goa ഗോവ കൊവിഡ്‌ ടെസ്റ്റുകൾ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഹോം ക്വാറന്റൈൻ
ഗോവ

By

Published : Jun 10, 2020, 4:07 PM IST

പനാജി: ഗോവയിലേക്കെത്തുന്ന രോഗലക്ഷണങ്ങളില്ലാത്തവർക്ക് കൊവിഡ്‌ ടെസ്റ്റുകൾ നിർബന്ധമല്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. വ്യാഴാഴ്ച മുതൽ സംസ്ഥാനത്തേക്കെത്തുന്നവർക്ക് സ്ക്രീനിങ് സമയത്ത് രോഗലക്ഷണങ്ങളില്ലെങ്കിൽ പരിശോധനയ്ക്ക് വിധേയരാകാതിരിക്കാനുള്ള ഓപ്ഷൻ ഉണ്ടാവും. എങ്കിലും ഇവർ 14 ദിവസത്തെ ഹോം ക്വാറന്‍റൈൻ തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗോവയിൽ പരിശോധനാ സൗകര്യങ്ങളുടെ പരിമിതിയും നാട്ടിലേക്കെത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനയുമാണ് ഇത്തരമൊരു നടപടിയെടുക്കാൻ കാരണം. പരിശോധനയ്ക്ക് വിധേയരാകുന്നവർ ഫലം ലഭിക്കുന്നത് വരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിൽ തുടരണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഇതുവരെ 359 കൊവിഡ്‌ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതിൽ 67 പേർ രോഗമുക്തരായി. 292 പേർ നിലവിൽ ചികിത്സയിലാണ്. 11 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 194 കേസുകൾ റിപ്പോർട്ട് ചെയ്ത വാസ്കോയിലെ മംഗൂർ പ്രദേശം കണ്ടെയ്‌ൻമെന്‍റ് സോണായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details