കേരളം

kerala

ETV Bharat / bharat

ലോകത്തിലെ കൊവിഡ് ബാധിതർ 1,15,49,867 ആയി

ഫിലിപ്പൈൻസിൽ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതിനെ തുടർന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്.

Global COVID-19 tracker  COVID-19  Hyderabad  philippines  Global COVID-19 tracker  ഹൈദരാബാദ്  കൊവിഡ്  കൊറോണ വൈറസ്  ഫിലിപ്പൈൻസ്  കൊവിഡ് ബാധിതർ
ലോകത്തിലെ കൊവിഡ് ബാധിതർ 1,15,49,867 കടന്നു

By

Published : Jul 6, 2020, 10:13 AM IST

ലോകത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,15,49,867 ആയി. കൊവിഡ് മൂലം 5,36,443 പേർ മരിച്ചെന്നും 65,30,021 പേർ രോഗമുക്തി നേടിയെന്നുമാണ് കണക്കുകൾ. ലോക്ക്ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ഫിലിപ്പൈൻസിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് റിപ്പോർട്ട് ചെയ്‌തു. കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികൾ സ്ഥലപരിമിതിയുണ്ടായാൽ മനിലയിൽ വീണ്ടും കർശന ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് ആഭ്യന്തര സെക്രട്ടറി എഡ്വേർഡോ അനോ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത മുന്നിൽകണ്ടതിനെ തുടർന്നാണ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യുട്ടർട്ടെ മനിലയിലെ ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയത്.

ABOUT THE AUTHOR

...view details