ഹൈദരാബാദ്: ലോകത്ത് 96,99,562 ൽ അധികം പേരെയാണ് ഇതുവരെ കൊവിഡ് 19 എന്ന മഹാമാരി ബാധിച്ചത്. ഇവരിൽ 4,90,933 ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ 52,51,109 പേർ രോഗ മുക്തരാകുകയും ചെയ്തു.
ലോകത്ത് 96 ലക്ഷം കവിഞ്ഞ് കൊവിഡ് രോഗികൾ
52 ലക്ഷത്തിന് മുകളിൽ ആളുകൾ രോഗ മുക്തരായി എന്നതാണ് ആശ്വാസ വാർത്ത
കൊവിഡിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിൽ 13 കൊവിഡ് കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരിൽ 11 പേർ ബീജിങ് സ്വദേശികളാണ്. തുടർച്ചയായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ബീജിങ്ങില്‍ ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയതായി രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ വിദേശത്തുനിന്നും മടങ്ങിയെത്തിയവരാണെന്ന് ചൈന അറിയിച്ചു. അതേസമയം പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 389 പേരാണ് ചൈനയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത്. ചൈനയിൽ ഇതുവരെ 83,462 കൊവിഡ് കേസുകളും 4,634 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.