കേരളം

kerala

ETV Bharat / bharat

ആഗോളതലത്തിൽ കൊവിഡ് ബാധിതർ 73 ലക്ഷം കടന്നു

നൈറ്റ്ക്ലബ്ബുകൾ, കരോക്കെ റൂമുകൾ, ജിമ്മുകൾ എന്നിവ തുറന്നതോടെ ദക്ഷിണ കൊറിയയിൽ 50 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

COVID-19 tracker  coronavirus  pneumonia  South Korea  Global COVID-19 tracker  ആഗോളതലത്തിൽ കൊവിഡ് ബാധിതർ 73 ലക്ഷം കടന്നു  കൊവിഡ്
കൊവിഡ്

By

Published : Jun 10, 2020, 12:11 PM IST

ഹൈദരാബാദ്: കൊവിഡ് ആഗോളതലത്തിൽ 73,11,660 ആളുകളെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 4,12,997 പേർ രോഗബാധയാൽ മരിക്കുകയും ചെയ്തു. നൈറ്റ്ക്ലബ്ബുകൾ, കരോക്കെ റൂമുകൾ, ജിമ്മുകൾ എന്നിവ തുറന്നതോടെ ദക്ഷിണ കൊറിയയിൽ 50 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മെയ് അവസാനം മുതൽ, രാജ്യത്ത് പ്രതിദിനം 30 മുതൽ 50 വരെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ചൈനയിൽ പുതിയതായി സ്ഥിരീകരിച്ച മൂന്ന് കേസുകൾ വിദേശത്ത് നിന്നെത്തിയവർക്കാണ് ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, 55 പേർ മാത്രമാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. 157 പേർ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details