കൊവിഡ് 19 ഭീതി ഒഴിയാതെ ലോകം; മരണ സംഖ്യ 95,735 കടന്നു - കൊവിഡ് 19
കൊവിഡ് 19 പകർച്ച വ്യാധി ലോകത്താകമാനം 16,04,718 ൽ അധികം ആളുകളെ ബാധിക്കുകയും 95,735 ത്തിൽ അധികം ആളുകൾ മരണപ്പെടുകയും ചെയ്തു. ഇതുവരെ 3,56,660 ൽ അധികം ആളുകൾക്ക് അസുഖം ഭേദമായി.
തെലങ്കാന:കൊവിഡ് 19 പകർച്ച വ്യാധി ലോകത്താകമാനം 16,04,718 ൽ അധികം ആളുകളെ ബാധിക്കുകയും 95,735 ൽ അധികം ആളുകൾ മരണപ്പെടുകയും ചെയ്തു. ഇതുവരെ 3,56,660 ൽ അധികം ആളുകൾക്ക് അസുഖം ഭേദമായി. ന്യൂയോർക്കിൽ മൂന്ന് ദിവസത്തിനിടെ 799 പേർ മരണപ്പെട്ടു. ന്യൂയോർക്കിലെ ആകെ മരണ സംഖ്യ 7,000 ആയി. യുഎസിലെ മരണസംഖ്യ 16,000ത്തോളമായി. ഇറ്റലിയിലും സ്പെയിനിലും 33,000 ത്തോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ സ്പെയിനിൽ 683 പേർ കൂടി മരിച്ചതായി റിപ്പോർട്ട് ചെയ്തു. ഇതോടെ സ്പെയിനിലെ ആകെ മരണം 15,200 ഓളമായി. ബ്രിട്ടനിൽ പുതിയതായി 881 മരണങ്ങൾ കൂടി രേഖപ്പെടുത്തി. ഇതോടെ ബ്രിട്ടനിലെ ആകെ മരണം 8,000 ആയി.