ഹൈദരാബാദ്: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു.കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അവസരത്തിനൊത്ത് പ്രവർത്തിക്കുന്നില്ല.ഒന്നെങ്കില്‍ സംസ്ഥാനത്തിന് അധികാരം തരണം, അല്ലെങ്കിൽ ആവശ്യത്തിന് പണം നൽകണമെന്നും തെലങ്കാന മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിൽ നിന്നും ഇത്തരത്തിലുള്ള പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും സർക്കാരിന്‍റെ മനോഭാവത്തിൽ ഖേദമുണ്ടെന്നും ക്യാബിനറ്റ് യോഗത്തിന് ശേഷം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രതികരിച്ചു.
കേന്ദ്ര സർക്കാരിനെതിരെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു
കേന്ദ്ര സർക്കാർ അധികാരം അല്ലെങ്കിൽ പണം നൽകണം എന്ന ആവശ്യവുമായാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു രംഗത്തെത്തിയത്.
കേന്ദ്ര സർക്കാർ തെറ്റായ നയമാണ് പിന്തുടരുന്നതെന്നും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കൊവിഡ് കനത്ത പ്രഹരമാണ് ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയുടെ പ്രതിമാസ വരുമാനം 17,000 കോടിയിൽ നിന്ന് 1,600 കോടി രൂപയായി കുറഞ്ഞുവെന്ന് പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ അറിയിച്ചതായും കെ. ചന്ദ്രശേഖർ റാവു വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികൾ തിരികെ പോകാനായി യാത്രാക്കൂലി എടുക്കുന്ന സാഹചര്യത്തെയും തെലങ്കാന മുഖ്യമന്ത്രി ശക്തമായി വിമർശിച്ചു.