ന്യൂഡൽഹി: സമൂഹ മാധ്യമങ്ങലിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കുകയാണെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ കുറിപ്പിന് പിന്നാലെ സമൂഹ മാധ്യമങ്ങളല്ല വിദ്വേഷമാണ് ഉപേക്ഷിക്കേണ്ടതെന്ന ട്വീറ്റുമായി മുൻ കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി. "സമൂഹ മാധ്യമ അക്കൗണ്ടുകളല്ല, വിദ്വേഷം ഉപേക്ഷിക്കു" രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. പ്രധാന മന്ത്രിയുടെ ട്വീറ്റിന്‍റെ സ്ക്രീൻ ഷോർട്ടും രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചു.
സമൂഹ മാധ്യമ അക്കൗണ്ടുകളല്ല, ഉപേക്ഷിക്കേണ്ടത് വിദ്വേഷമെന്ന് രാഹുൽ ഗാന്ധി - സമൂഹ മാധ്യമ അക്കൗണ്ടുകൾ
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുന്നുവെന്ന മോദിയുടെ ട്വിറ്റിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മറുപടി.
രാഹുൽ ഗാന്ധി
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുന്നുവെന്നാണ് മോദി ട്വിറ്റില്‍ കുറിച്ചത്. മോദി സമൂഹ മാധ്യമ അക്കൗണ്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെ എന്തുകൊണ്ടാണ് ഇവ പിൻവലിക്കുന്നത് എന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ളതിനാലാണ് ഇവ പിൻവലിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്‍റെ കണക്ക് കൂട്ടലുകൾ.