ലക്‌നൗ : ഉത്തർപ്രദേശിലെ ദുരഭിമാനകൊലപാതകത്തിൽ പിതാവും സഹോദരനും അറസ്റ്റിൽ. അച്ഛൻ സൂര്യമണി സഹോദരൻ ധനഞ്ജയ് മൗര്യ എന്നിവരാണ് പിടിയിലായത്. 18 വയസുള്ള പെൺകുട്ടിയെ ഇരുവരും ചേർന്ന് മർദിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിക്ക് പ്രണയമുണ്ടായിരുന്നു. ഇത് അംഗീകരിക്കാൻ വീട്ടുകാർ തയ്യാറായില്ല. തുടർന്നുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഉത്തർപ്രദേശിൽ ദുരഭിമാനകൊല ; പിതാവും സഹോദരനും അറസ്റ്റിൽ - വീട്ടുകാർ മർദിക്കുകയായിരുന്നു
പെൺകുട്ടിക്ക് പ്രണയമുണ്ടായിരുന്നു ഇത് വീട്ടുകാർ അംഗീകരിക്കാൻ തയാറായില്ല. തുടർന്നുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അച്ഛൻ സൂര്യമണി സഹോദരൻ ധനഞ്ജയ് മൗര്യ എന്നിവരാണ് പിടിയിലായത്.
പെൺകുട്ടി യുവാവിനെ കാണാൻ പോയതിന്‍റെ പേരിൽ വീട്ടുകാർ മർദിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളികേട്ട് അയൽവാസികൾ എത്തി തടഞ്ഞെങ്കിലും ഇരുവരും മർദനം തുടർന്നു. പിതാവും സഹോദരനും വടിയും ബെൽറ്റും ഉപയോഗിച്ച് യുവതിയെ അടിച്ചതായി പൊലീസ് എസ്എച്ച്ഒ പറഞ്ഞു. പെൺകുട്ടി അബോധാവസ്ഥയിലായപ്പോൾ വീട്ടുകാർ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽവച്ച് പെണ്‍കുട്ടി മരിക്കുകയായിരുന്നു. പെൺകുട്ടിയുടെ മരണകാരണം കഴുത്തിലുണ്ടായ മുറിവ് കാരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.