ലോക്ക് ഡൗൺ ലംഘനം; യുപിയില്‍ 22 പേർ അറസ്റ്റില്‍ - ഉത്തർ പ്രദേശ്
10 ഇന്തോനേഷ്യൻ പൗരന്മാരും ആറ് നേപ്പാൾ പൗരന്മാരും ആറ് സ്വദേശികളുമാണ് പിടിയിലായതെന്ന് എസ്എസ്‌പി കലാനിധി നൈതാനി പറഞ്ഞു.
ലോക്ക് ഡൗൺ ലംഘനം; 22 പേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്
ലഖ്‌നൗ: ലോക്ക് ഡൗൺ ലംഘനത്തെ തുടർന്ന് 16 വിദേശീയരെ അടക്കം 22 പേർ ഉത്തർപ്രദേശില്‍ അറസ്റ്റില്‍. താൽക്കാലികമായി നിർമിച്ചിരിക്കുന്ന ബിസിനസ് സ്‌കൂൾ ബിൽഡിങ്ങിലേക്കാണ് ഇവരെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്. 10 ഇന്തോനേഷ്യൻ പൗരന്മാരും ആറ് നേപ്പാൾ പൗരന്മാരുമാണ് പിടിയിലായതെന്ന് എസ്എസ്‌പി കലാനിധി നൈതാനി പറഞ്ഞു. പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം, വിസ നിയമം എന്നിവ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്ന് നൈതാനി പറഞ്ഞു.