കൊക്കെയ്ൻ കൈവശം വച്ചതിന് ഘാന സ്വദേശി അറസ്റ്റില്‍ - ഘാന സ്വദേശി അറസ്റ്റില്‍
കൊക്കെയ്ന്‍ കൈവശം വെച്ചതിന് 32 കാരനായ ഘാന സ്വദേശി ഹൈദരാബാദില്‍ പിടിയിലായി. 61 ഗ്രാം കൊക്കൈനാണ് ഇയാളില്‍ നിന്നും എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് പിടിച്ചെടുത്തത്
ഹൈദരാബാദ്: കൊക്കെയ്ന്‍ കൈവശം വെച്ചതിന് 32 കാരനായ ഘാന സ്വദേശി ഹൈദരാബാദില്‍ പിടിയിലായി. 61 ഗ്രാം കൊക്കൈനാണ് ഇയാളില്‍ നിന്നും എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് എൻഫോഴ്സ്മെന്‍റിന്‍റെ ടീം നടത്തിയ തെരച്ചിലിനൊടുവില്‍ ഒരു ആശുപത്രിക്ക് സമീപത്ത് വെച്ചാണ് പ്രതി പിടിയിലായത്. മറ്റൊരാള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കാനെത്തിയതായിരുന്നു ഇയാള്‍. മുംബൈയിലെ ഒരു വിതരണക്കാരനില്‍ നിന്നാണ് കൊക്കൈന്‍ ലഭിക്കുന്നതെന്ന് അറസ്റ്റിലായ ഘാന സ്വദേശി പറഞ്ഞു.