പട്ന: ബിഹാറിലെ ഗയ മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന് ജലദോഷവും ശരീരവേദനയും അനുഭവപ്പെട്ടിരുന്നതായി അധികൃതർ പറഞ്ഞു. ട്രൂനാറ്റ് പരിശോധനയിലൂടെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഗയാ സിവിൽ സർജൻ ഡോ.ബ്രിജേഷ് സിംഗ് ട്രൂനാറ്റ് പരിശോധനാ ഫലങ്ങൾ സ്ഥിരീകരിച്ചു. മേയറുടെ അഭ്യർഥന പ്രകാരം അദ്ദേഹത്തെ ഹോം ക്വാറന്‍റൈനിൽ അയച്ചതായും കൂടുതൽ പരിശോധനകൾക്കായി സാമ്പിൾ പട്നയിലേക്ക് അയക്കുമെന്നും സിവിൽ സർജൻ അറിയിച്ചു.
ഗയ മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർക്ക് കൊവിഡ്
ട്രൂനാറ്റ് പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഗയ മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർക്ക് കൊവിഡ്
കൊവിഡ് 19 പരിശോധനക്കായി ട്രൂനാറ്റ് മെഷീനുകൾ ഉപയോഗിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നേരത്തെ ശുപാർശ ചെയ്തിരുന്നു.