ദിസ്‌പൂര്‍: ഗോമൂത്രവും ചാണകവും കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന വിവാദ പ്രസ്‌താവനയുമായി അസമിലെ ബിജെപി എംഎല്‍എ. അസം നിയമസഭാ ബജറ്റ് സമ്മേളനത്തിനിടെയാണ് എംഎല്‍എ സുമന്‍ ഹരിപ്രിയ വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയത്. പശുവിന്‍റെ ചാണകം ഉപകാരപ്രദമാണെന്നും ഗോമൂത്രവും ചാണകവും കൊറോണ വൈറസ് പരത്തുന്ന കൊവിഡ് 19നെ പ്രതിരോധിക്കുമെന്നും ഹരിപ്രിയ നിയമസഭയില്‍ പറഞ്ഞു.
ഗോമൂത്രവും ചാണകവും കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് ബിജെപി എംഎല്‍എ - അസം നിയമസഭാ ബജറ്റ് സമ്മേളനം
പശുവിന്‍റെ ചാണകം ഉപകാരപ്രദമാണെന്നും ഗോമൂത്രവും ചാണകവും കൊറോണ വൈറസ് പരത്തുന്ന കൊവിഡ് 19നെ പ്രതിരോധിക്കുമെന്നും അസമിലെ ബിജെപി എംഎല്‍എ സുമന്‍ ഹരിപ്രിയ
ഗോമൂത്രവും ചാണകവും കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് ബിജെപി എംഎല്‍എ
ഇന്ത്യയില്‍ നിന്നും കന്നുകാലികളെ ബംഗ്ലാദേശിലേക്ക് കടത്തുന്നതിനെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അവര്‍. ഇന്ത്യയിൽ നിന്ന് കടത്തുന്ന പശുക്കളിലൂടെ ബംഗ്ലാദേശിന്‍റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെട്ടുവെന്നും ഹരിപ്രിയ പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗോമാംസം കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ബംഗ്ലാദേശ്. ഈ പശുക്കളെല്ലാം ഇന്ത്യയുടെ പശുക്കളാണ്. പശുക്കളുടെ കള്ളക്കടത്ത് തടയാൻ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്‌തില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.