കേരളം

kerala

ETV Bharat / bharat

ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ പിടിയില്‍ - ആന്‍റി ടെററിസം സ്ക്വാഡ്

ബാബു സോളങ്കി എന്നായാളാണ് അറസ്റ്റിലായത്. കവർച്ച, കൊലപാതകശ്രമം, കൊള്ളയടിക്കൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സോളങ്കിക്കെതിരെ കേസെടുത്തത്.

ATS Gangster Dawood Ibrahim Babu Solanki fugitive ദാവൂദ് ഇബ്രാഹിം ഗുജറാത്ത് ഗാന്ധിനഗർ ആന്‍റി ടെററിസം സ്ക്വാഡ് ബാബു സോളങ്കി
ദാവൂദ് ഇബ്രാഹിമിന്‍റെ സഹായിയെ ഗുജറാത്ത് ആന്‍റി ടെററിസം സ്ക്വാഡ് അറസ്റ്റ് ചെയ്തു

By

Published : May 24, 2020, 8:00 AM IST

ഗാന്ധിനഗർ:ദാവൂദ് ഇബ്രാഹിമിന്‍റെ സഹായിയെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്‌തു. ബാബു സോളങ്കി എന്നായാളാണ് അറസ്റ്റിലായത്. കവർച്ച, കൊലപാതകശ്രമം, കൊള്ളയടിക്കൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സോളങ്കിക്കെതിരെ കേസെടുത്തത്. മെഹ്സാനയിലേക്ക് പോവുകയായിരുന്ന സോളങ്കിയെ ഗാന്ധിനഗറിലെ അദാലാജിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്‌തത്.

ഇയാളുടെ നേതൃത്വത്തിലുള്ള സംഘം മെഹ്സാനയിലെ ഉൻജ ആസ്ഥാനമായുള്ള അസ്റ്റോക്ക് മാർക്കറ്റ് വ്യാപാരിക്ക് വേണ്ടി അഹമ്മദാബാദിലെ രണ്ട് ബിസിനസുകാരിൽ നിന്ന് 10 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. 1999നും 2019നും ഇടയിൽ മുംബൈ, സൂററ്റ്, സിദ്‌പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നടന്ന കവർച്ച, കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങിയ നാല് കേസുകളില്‍ ഇയാൾക്ക് പങ്കുണ്ടെന്ന് എടിഎസ് അറിയിച്ചു.

ABOUT THE AUTHOR

...view details