ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ദൗത്യത്തില്‍ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ യാത്രികരുടെ പരിശീലനം റഷ്യയില്‍ ആരംഭിച്ചു. ഒരുവര്‍ഷമാണ് പരിശീലന കാലയളവ്. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ പദ്ധതിയാണ് ഗഗൻയാൻ. പരിശീലനം മോസ്കോയിലെ ഗഗേറിയൻ റിസര്‍ച്ച് ആൻഡ് ടെസ്റ്റ് കോസ്മോനട് സെന്‍ററിലാണ് നടക്കുക. ഇവിടെ യാത്രികര്‍ക്കുള്ള ബയോമെഡിക്കല്‍ പരിശീലനവും കായിക പരിശീലനവും നടക്കും.
ഗഗൻയാൻ ആദ്യ യാത്രികര്‍ക്കുള്ള പരിശീലനം ആരംഭിച്ചു - ഐഎസ്ആര്‍ഒ
നാലുപേരെയാണ് ഐഎസ്ആര്‍ഒ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. റഷ്യയിലെ മോസ്കോയിലാണ് യാത്രികര്‍ക്ക് പരിശീലനം ആരംഭിച്ചിരിക്കുന്നത്
ഗഗൻയാൻ : ആദ്യ യാത്രികര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
ഐഎസ്ആര്‍ഒ തെരഞ്ഞെടുത്ത ഈ യാത്രികര്‍ സോയൂസ് ബഹിരാകാശ പേടകത്തിന്‍റെ വിശദാംശങ്ങളും പ്രത്യേക Il-76എംഡികെ എയര്‍ ക്രാഫ്റ്റിനെ കുറിച്ചും പഠിക്കും. ബഹിരാകാശത്തെ വിവിധ കാലാവസ്ഥ, ഭൂമിശാസ്ത്ര മേഖല എന്നിവയെ കുറിച്ചും ഇവര്‍ക്ക് പരിശീലനം ലഭിക്കും. ഐഎസ്ആര്‍ഒയുടെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്‍ററുമായുള്ള കരാർ പ്രകാരം ബഹിരാകാശ യാത്രയ്ക്കുള്ള ഇന്ത്യൻ യാത്രികര്‍ക്ക് ആസൂത്രിതമായ പരിശീലനം ആരംഭിച്ചതായി റഷ്യൻ ബഹിരാകാശ ബിസിനസ് കമ്പനിയായ ഗ്ലാവ്കോസ്മോസ് അറിയിച്ചു.