ഡ്രൈവറെ ആക്രമിച്ച് ലോറി തട്ടിയെടുത്തു
ലോറി പാര്‍ക്ക് ചെയ്‌ത് വിശ്രമിക്കുമ്പോഴാണ് അക്രമികള്‍ എത്തി ഡ്രൈവറെ ആക്രമിക്കുകയും ലോറി തട്ടിയെടുക്കുകയും ചെയ്‌തത്.
ചെന്നൈ: മഹാരാഷ്‌ട്രയില്‍ നിന്ന് സാധനങ്ങളുമായി പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന ലോറി മോഷ്‌ടാക്കള്‍ തട്ടിയെടുത്തു. ലോറി ഡ്രൈവറായ സഞ്ജീവ് കുമാറിനെ ആക്രമിച്ച ശേഷമാണ് മോഷ്‌ടാക്കള്‍ ലോറിയുമായി കടന്നത്. പുതുച്ചേരിയിലേക്കുള്ള യാത്രാമധ്യേ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ല കടന്നപ്പോള്‍ ക്ഷീണം തോന്നിയ സഞ്‌ജീവ് കുമാര്‍ ലോറി പാര്‍ക്ക് ചെയ്‌ത് വിശ്രമിക്കുമ്പോഴാണ് അക്രമികള്‍ എത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ സഞ്ജീവ് കുമാര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വികരവണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.