ചെന്നൈ: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നിരോധിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്‍റെ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചു. എന്നാൽ വ്യക്തികൾക്ക് വീട്ടിൽ വിഗ്രഹങ്ങൾ സ്ഥാപിക്കാനും ഉത്സവം അവസാനിച്ചതിനുശേഷം അത് നിർമാർജനം ചെയ്യാനും അനുമതിയുണ്ട്.
ഗണേശ ചതുർത്ഥി; ആഘോഷം വീടുകളിൽ മാത്രം ആക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കും ഘോഷയാത്രയ്ക്കും ഈ വർഷം ഏർപ്പെടുത്തിയ വിലക്കില്‍ ഇളവ് വരുത്താൻ സാധിക്കില്ലെന്ന് വെള്ളിയാഴ്ച തമിഴ്നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
ആഘോഷങ്ങൾ നിരോധിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് നിരവധി നിവേദനങ്ങൾ കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കും ഘോഷയാത്രയ്ക്കും ഈ വർഷം ഏർപ്പെടുത്തിയ വിലക്കില്‍ ഇളവ് വരുത്താൻ സാധിക്കില്ലെന്ന് വെള്ളിയാഴ്ച തമിഴ്നാട് സർക്കാർ അറിയിച്ചു.
അതേസമയം, ആഘോഷങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയതിനാൽ വലിയ നഷ്ടം നേരിടേണ്ടിവരുന്ന കരകൗശലത്തൊഴിലാളികളുടെ ആവശ്യപ്രകാരം ആഘോഷങ്ങളിൽ ചില ഇളവുകൾ നൽകാൻ ഹൈക്കോടതി വ്യാഴാഴ്ച സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.