രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെ കാണുന്നതിനായി നിരവധി യാത്രകള്‍ നടത്തിയ ആളാണ് മഹാത്മാഗാന്ധി. അത്തരത്തിലുള്ള യാത്രകളില്‍ ഗാന്ധിജിക്ക് ചില മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിലെന്നാണ് 1934ല്‍ ബീഹാറില്‍ സംഭവിച്ചത്. 1934 ഏപ്രില്‍ 25ന് ദിയോഗറിലെ ബാബാധാമിലുള്ള ശിവക്ഷേത്രത്തില്‍ പ്രാര്‍ഥനയ്‌ക്കായി പോകാന്‍ ഗാന്ധിജി തീരുമാനിച്ചു. എന്നാല്‍ അദ്ദേഹം ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കാനാണ് എത്തുന്നതെന്ന വാര്‍ത്ത പ്രദേശമാകെ പരന്നു. അതോടെ ഗാന്ധിജിയെ തടയാന്‍ പ്രദേശത്തെ പാണ്ട വിഭാഗത്തിലുള്ള ഒരു വിഭാഗം ജനങ്ങള്‍ തീരുമാനിച്ചു.
ഗാന്ധിജിയുടെ ദിയോഗര്‍ സന്ദര്‍ശനം - .സാമൂഹ്യ സമത്വത്തിനായുള്ള ഗാന്ധിയുടെ ശ്രമം ദിയോഗറിൽ എതിർപ്പിനെ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
ഗാന്ധിജിയുടെ യാത്രകളും വ്യത്യസ്‌ത അനുഭവങ്ങളും. സാമൂഹ്യ സമത്വത്തിനായുള്ള ഗാന്ധിയുടെ ശ്രമം ദിയോഗറിൽ എതിർപ്പിനെ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
ക്ഷേത്ര സന്ദര്‍ശനത്തിനായി ജാസിദി റെയിൽവേ സ്റ്റേഷനിൽ എത്തിയ ഗാന്ധിജിയെ പാണ്ട സമാജത്തിലെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞു. ദളിതരുടെ ക്ഷേത്ര പ്രവേശനത്തെ എതിര്‍ക്കുന്നവരായിരുന്നു പാണ്ട സമാജക്കാര്‍. പ്രതിഷേധം ശക്‌തമായി. ഗാന്ധിജിക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലുകളെറിഞ്ഞു. ഇതോടെ അവിടെ നിന്ന് മടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. ക്ഷേത്ര സന്ദര്‍ശനം മുടങ്ങിയെങ്കിലും സ്വാതന്ത്ര്യ സമരത്തിന് സാമ്പത്തിക സഹായം നല്‍കി വന്ന നഥ്‌മാല്‍ സിംഗാനിയയെ കാണാന്‍ ഗാന്ധിജിക്ക് അവസരം ലഭിച്ചു.
ക്ഷേത്ര സന്ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഗാന്ധിജിയുടെ ദിയോഗര്‍ സന്ദര്‍ശനം ചരിത്രത്തില്‍ രേഖപ്പെടുത്തി. ആ സന്ദര്‍ശനത്തെ അനുസ്‌മരിപ്പിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ ഇന്നും നഗരത്തിലുണ്ട്. അദ്ദേഹം പഠിപ്പിച്ച അഹിംസയുടെയും ത്യാഗത്തിന്‍റെയും പാത പിന്തുടരാൻ ആളുകളെ പ്രചോദിപ്പിച്ചുകൊണ്ട്.