ഭുവനേശ്വർ: ഗാന്ധിജിയുടെ മരണം ആകസ്മികമെന്ന് പറഞ്ഞ് ഒഡീഷയിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിവാദ ലഘുലേഖയില്‍ വിശദീകരണവുമായി ഒഡീഷ സര്‍ക്കാര്‍. തെറ്റായ വിവരം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതല്ലെന്നും, അബദ്ധം പറ്റിയതാണെന്നും ലഘുലേഖ പിന്‍വലിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി സമീര്‍ രഞ്ചന്‍ ദാഷ് അറിയിച്ചു. സ്‌പീക്കര്‍ എസ് എന്‍ പത്രോയുെടെ നിര്‍ദേശ പ്രകാരം നിയമസഭയിലാണ് മന്ത്രി വിശദീകരണം നല്‍കിയത്.
"ഗാന്ധിജിയുടെ മരണം ആകസ്മികം": വിവാദ ലഘുലേഖ പിന്‍വലിച്ച് ഒഡീഷ സര്‍ക്കാര്‍
തെറ്റായ വിവരം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതല്ലെന്നും, അബദ്ധം പറ്റിയതാണെന്നും ലഘുലേഖ പിന്‍വലിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി സമീര്‍ രഞ്ചന്‍ ദാഷ് അറിയിച്ചു.
"ഗാന്ധിജിയുടെ മരണം ആകസ്മികം": വിവാദ ലഘുലേഖ പിന്‍വലിച്ച് ഒഡീഷ സര്‍ക്കാര്‍
രാഷ്‌ട്രപിതാവിന്‍റെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഒഡീഷയിലെ സ്‌കൂളുകളിൽ വിതരണം ചെയ്‌ത രണ്ട് പേജുള്ള ലഘുലേഖയില്‍ ഗാന്ധിജിയുടെ മരണം ആകസ്മികമെന്നാണ് പറയുന്നത്. ലഘുലേഖ വിവാദമായതിന് പിന്നാലെ സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.