കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഗാന്ധിജിയും സബർമതിയും - mahathma gandhi

1917 മുതൽ 1930 വരെയുള്ള മഹാത്മാഗാന്ധിയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരുന്ന സബർമതി ആശ്രമം ഇന്ന് പ്രചോദനത്തിന്‍റെയും മാർഗനിർദേശത്തിന്‍റെയും ഉറവിടമായി വർത്തിക്കുന്നു

ഗാന്ധിജി

By

Published : Oct 2, 2019, 8:07 AM IST

ഗാന്ധിജിയുടെ ചരിത്രരൂപീകരണ ക്യാമ്പയിനുകളായ സത്യഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം, ദണ്ഡി മാർച്ച് എന്നിവയുമായുള്ള ബന്ധം കൊണ്ട് സബർമതി ആശ്രമം ലോകപ്രശസ്‌തമാണ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത്. 1917 മുതൽ 1930 വരെ മോഹൻ‌ദാസ് ഗാന്ധിയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരുന്ന സബർമതിക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ നിർണായക സ്ഥാനമുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഗാന്ധിജിയും സബർമതിയും

ഗാന്ധിയുടെ ബാരിസ്റ്ററും സുഹൃത്തുമായ ജീവൻലാൽ ദേശായി മനോഹരമായ ഒരു ബംഗ്ലാവ് അദ്ദേഹത്തിന് സമ്മാനിച്ചു. അത് അക്കാലത്ത് സത്യഗ്രഹ ആശ്രമം എന്നറിയപ്പെട്ടിരുന്നു. കൃഷി, മൃഗസംരക്ഷണം, ഖാദി നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്താൻ ഗാന്ധിജിക്ക് താല്‍പര്യമുണ്ടായിരുന്നു. രണ്ട് വർഷത്തിനുശേഷം ആശ്രമം സബർമതി നദിയുടെ തീരത്ത് മാറ്റിസ്ഥാപിക്കപ്പെട്ടു. പിന്നീട് അത് സബർമതി ആശ്രമം എന്നറിയപ്പെട്ടു.

ഐതിഹ്യമനുസരിച്ച്, അസുരന്മാരെ പരാജയപ്പെടുത്താൻ വേണ്ടി സ്വന്തം അസ്ഥികൾ ദേവന്മാർക്ക് സമർപ്പിച്ച ദാന്ദിച്ചി ഋഷിയുടെ പുരാതന ആശ്രമസ്ഥാനമാണിത്. ഒരു സത്യഗ്രഹിക്ക് ഒഴിവാക്കാൻ കഴിയാത്ത സ്ഥലങ്ങളായ ജയിലിനും ശ്‌മശാനത്തിനും ഇടയിലുള്ള അനുയോജ്യമായ സ്ഥലത്താണ് ആശ്രമം സ്ഥിതി ചെയ്യുന്നതെന്ന് ഗാന്ധി വിശ്വസിച്ചു.

ഹരിജൻ ആശ്രമം എന്നും അറിയപ്പെടുന്ന സബർമതിയിൽ കൃഷി, സ്വയം തൊഴിൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച വിദ്യാലയം ഉണ്ടായിരുന്നു. ഈ ആശ്രമത്തിൽ നിന്നാണ് 1930 മാർച്ച് 12ന് ശ്രദ്ധേയമായ ദാണ്ഡി മാർച്ചിന് ഗാന്ധി നേതൃത്വം നൽകിയത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ താൻ ആശ്രമത്തിലേക്ക് മടങ്ങില്ലെന്ന് 1930 മാർച്ച് 12ന് ഗാന്ധി പ്രതിജ്ഞ ചെയ്‌തിരുന്നു. 1948 ജനുവരി 30ന് ഗാന്ധി വധിക്കപ്പെട്ടു. ഇന്ന്, സബർമതി ആശ്രമം പ്രചോദനത്തിന്‍റെയും മാർഗനിർദേശത്തിന്‍റെയും ഉറവിടമായി വർത്തിക്കുന്നു.

ABOUT THE AUTHOR

...view details