കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ ദേശീയതയ്ക്ക് അടിത്തറ പാകിയത് ഗാന്ധിജിയുടെ യാത്രകൾ

സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി സന്ദർശിച്ച സ്ഥലങ്ങൾ ഇന്ന് നമ്മുടെ ദേശീയ പൈതൃക കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്നു.

ഗാന്ധി യാത്രകൾ

By

Published : Sep 2, 2019, 8:45 AM IST

മഹാത്മാഗാന്ധിയുടെ ആശയങ്ങളാണ് സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യ ലബ്‌ധിക്ക് ശേഷവും ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത്.

1914 ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം രാഷ്ട്രീയ ഗുരുവായിരുന്ന ഗോപാൽ കൃഷ്‌ണ ഗോഖലെയുടെ ഉപദേശ പ്രകാരം ഗാന്ധിജി ഭാരത പര്യടനം നടത്തി. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ ഗാന്ധിജി മധ്യപ്രദേശിലേക്ക് 10 തവണ സന്ദർശനം നടത്തിയതായി കണ്ടെത്താം.

ഗാന്ധി യാത്രകൾ

1920 ൽ ഗാന്ധിജി നാഗ്‌പൂരിൽ നടന്ന കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുകയും നിസ്സഹകരണ പ്രസ്ഥാന പ്രമേയം പാസാക്കാൻ നിർബന്ധിക്കുകയും ചെയ്‌തു. ഇതിനുശേഷം 1921 ജനുവരി ആറിന് മഹാത്മാഗാന്ധി ചിന്ദ്വാര സന്ദർശിച്ചു. ചിത്‌നാവിസ് ഗഞ്ചിൽ നടന്ന ഒരു യോഗത്തിൽ നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്നിലെ ലക്ഷ്യവും കാരണവും ഗാന്ധിജി പ്രഖ്യാപിച്ചു.മധ്യപ്രദേശുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ധാരാളം ഓർമ്മകളുണ്ട്. ഈ ഓർമ്മകൾ മായാതിരിക്കാനായി നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും ഗാന്ധിജിയുടെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.

ABOUT THE AUTHOR

...view details