ഹൈദരാബാദ്: കൊവിഡ് രോഗികർക്ക് ചികിത്സ നൽകുന്ന തെലങ്കാനയിലെ ഗാന്ധി ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നേരിയ ലക്ഷണങ്ങളുള്ള രോഗികളെ വീടുകളിൽ നിരീക്ഷണത്തിൽ വിടുകയാണ് ചെയ്യുന്നത്. മരുന്നുകളും പരിശോധനാ സൗകര്യങ്ങളും നൽകുന്നുണ്ടെങ്കിലും സംസ്ഥാനത്ത് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നത് ആശങ്കക്കിടയാക്കുന്നു. കഠിനമായ ലക്ഷണങ്ങളുമായി എത്തുന്ന രോഗികൾക്ക് മാത്രമാണ് നിലവിൽ അടിയന്തര ചികിത്സ നൽകുന്നത്.
ഒരേസമയം 2000ത്തോളം രോഗികളെ ചികിത്സിക്കാൻ കഴിയുന്ന തരത്തിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഗാന്ധി ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഗാന്ധി ആശുപത്രിയെ സംസ്ഥാനത്തെ സമ്പൂർണ്ണ കൊവിഡ് ആശുപത്രിയായാണ് സർക്കാർ തിരഞ്ഞെടുത്തത്.
ഹൈദരാബാദിലെ കൊവിഡ് ആശുപത്രികൾ ഇവയാണ്